കണ്ണടകൾ വിൽക്കുന്ന കടകൾക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തനാനുമതിയുണ്ട്. വയോജനങ്ങൾക്ക് കണ്ണട സംബന്ധിച്ച തകരാറുകൾ പരിഹരിക്കുന്നതിനും പുതിയ കണ്ണട വാങ്ങുന്നതിനുമാണ് ഇളവ് നൽകുന്നത്. പരമാവധി രണ്ടു ജീവനക്കാരെ ഒരു കടയിൽ നിയോഗിക്കാം.
കളിമൺ തൊഴിലാളികൾ ഒരു വർഷത്തേക്കുള്ള മണ്ണ് സംഭരിക്കുന്ന സമയമാണിത്. അതിനാൽ അവർക്ക് അതിനുള്ള അനുമതി നൽകും. ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ചു വേണം ജോലിയിൽ ഏർപ്പെടാൻ.
You may also like:'ബ്രിട്ടണിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
advertisement
[PHOTO]ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]
വീട്ടിലിരുന്ന ബിഡി തെറുക്കുന്ന തൊഴിലാളികൾക്ക് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനും തെറുത്ത ബിഡി കടകളിലേക്ക് എത്തിക്കുന്നതിനും ലോക്ക് ഡൗൺ കാരണം കഴിയുന്നില്ല. അവർക്ക് തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അതിനു അനുമതി നൽകി. പരമാവധി ജീവനക്കാരെ കുറച്ചു വേണം ബിഡി തെറുപ്പ്. ഇതിനായി തൊഴിലാളികൾക്ക് യാത്ര ചെയ്യാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.