ലോക്ക്ഡൗൺ നാളുകൾ നടൻ ഇന്ദ്രജിത്തിന്റെ വീട്ടിൽ ബഹുവിശേഷമാണ്. മക്കളായ പ്രാർഥനക്കും നക്ഷത്രക്കും സ്കൂൾ അവധി. ഷൂട്ടിംഗ് കാലവുമല്ല. ഇപ്പോൾ വീട്ടിലെ രസകരമായ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിടുന്ന പരിപാടിയിലാണ് ഇവർ. അതിൽ ഏറ്റവും ഒടുവിലത്തേത് ഇന്ദ്രജിത്തിന്റെ മുടിവെട്ടിയ ചിത്രമാണ്. ഇടവും വലവും പ്രാർത്ഥനയേയും നക്ഷത്രയെയും 'ആയുധങ്ങളുമായി' കാണാം. ശേഷമുള്ള ഇന്ദ്രജിത്തിന്റെ റിയാക്ഷൻ ആണ് കേമം