ബ്രിട്ടണിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Last Updated:

കൂത്താട്ടുകുളത്ത് ഫർമസിസ്റ്റ് ആയിരുന്ന സിബി ഏഴുവർഷം മുമ്പാണ് യുകെയിലേക്ക് പോയത്.

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് - 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പിൽ സിബി ആണ് മരിച്ചത്. 49 വയസ്സായിരുന്നു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെർബിയിൽ ഓൾഡ് ഏജ് ഹോം ജീവനക്കാരനാണ് സിബി.
advertisement
[NEWS]COVID 19| മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97 [NEWS]
ഡെർബിയിൽ നഴ്‌സ്‌ ആയ ഭാര്യയ്ക്കും രണ്ടു മക്കൾക്കും കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്. വെന്റിലേറ്ററിൽ കഴിയുകയായിരുന്ന സിബി അപകടനില തരണം ചെയ്തിരുന്നുവെങ്കിലും ഇന്ന് വൈകുന്നേരത്തോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
advertisement
കൂത്താട്ടുകുളത്ത് ഫർമസിസ്റ്റ് ആയിരുന്ന സിബി ഏഴുവർഷം മുമ്പാണ് യുകെയിലേക്ക് പോയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രിട്ടണിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement