TRENDING:

Malappuram Loksabha Byeelection | മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ എം പി അബ്ദുസമദ് സമദാനിക്ക് ജയം

Last Updated:

2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു. 2019ല്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്നഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എം പി അബ്ദുസമദ് സമദാനിക്ക് വിജയം. 1,14,615 വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി പി സാനുവിനെ പരാജയപ്പെടുത്തിയത്. അതേസമയം 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു. 2019ല്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചത്.
advertisement

എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വി പി സാനുവിന് 93,913 വോട്ടുകള്‍ അധികാം നേടാനായി. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച എ പി അബദുള്ളക്കുട്ടിക്ക് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ട് ലഭിച്ചില്ല. 2019 ല്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന് 82,332 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിക്ക് 68,935 വോട്ടുകളാണ് ലഭിച്ചത്.

Also Read-Kerala Assembly Election Result | മലബാറിൽ മാത്രമൊതുങ്ങി മുസ്ലീം ലീഗ്; അഴീക്കോടും കളമശേരിയും കൈവിട്ടു

പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനി 5,38,248 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി പി സാനുവിന് 4,23,633 വോട്ടുകള്‍ നേടി.

advertisement

അതേസമയം സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പിച്ചു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. 41 സീറ്റുകള്‍ ആണ് യുഡിഎഫിന് വിജയിക്കാനായത്. അതേസമയം സംസ്ഥാനത്ത് ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടര്‍ ഭരണം ഉറപ്പാക്കുന്ന ഫലമാണ് പുറത്തുവന്നത്. 40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു.

advertisement

Also Read-പിണറായി 2.0: ഇനി തലമുറമാറ്റം; മൂന്ന് വനിതകൾ മന്ത്രിമാരായേക്കും; ചെറുപ്പക്കാർക്ക് മുൻഗണന

എല്‍ഡിഎഫിന്റെ മഹാവിജയം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. ജനവിധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്ത മാക്കുന്നത്. നാടിന് നേരിടേണ്ടി വന്ന കെടുതികള്‍, ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍, അതിനെ നേരിടുന്നത് ജനങ്ങള്‍ കണ്ടതാണ്. അതുകൊണ്ടാണ് നാടിന്റെ ഭാവിക്ക് തുടര്‍ ഭരണം വേണം എന്ന് ജനം ചിന്തിച്ചത്. തൊഴിലില്ലായ്മ നേരിടാന്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വേണം. അതിനാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയത്. അത് വെറും വാക്കല്ല എന്ന് ജനങ്ങള്‍ ഉള്‍കൊള്ളുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Malappuram Loksabha Byeelection | മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ എം പി അബ്ദുസമദ് സമദാനിക്ക് ജയം
Open in App
Home
Video
Impact Shorts
Web Stories