'സിപിഎമ്മെന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാകും. യുഡിഎഫില്‍ നില്‍ക്കുകയാണെങ്കില്‍ മാണി വിഭാഗം ഏറ്റവും വലിയ അഴിമതിക്കാരും തൊട്ടുകൂടാന്‍ പറ്റാത്തവരുമാണ്. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പോലും മാണിക്കില്ലെന്ന് പറഞ്ഞവരാണ്. തങ്ങളുടെ പക്ഷത്തേക്ക് വരാന്‍ തുനിഞ്ഞാല്‍ സിപിഎം അവരെ വിശുദ്ധരാക്കും' മുനീര്‍ വ്യക്തമാക്കി.
TRENDING:COVID 19| വന്ദേഭാരത് മിഷനിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തിയെന്ന് കേന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]വീട്ടമ്മ മരിച്ചതിനു പിന്നാലെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി വളർത്തു നായ; അപൂർവ സ്നേഹത്തിന്റെ കഥ [NEWS]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
advertisement
സിപിഎം മറ്റു പാര്‍ട്ടികളെ കുറിച്ച് നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ വിലകല്‍പ്പിക്കുന്നില്ല. സിപിഎമ്മിനൊപ്പം കൂടിയാല്‍ ഏത് പാര്‍ട്ടിയേയും അവര്‍ മതേതര ജനാധിപത്യമൂല്യമുള്ളവരായി വാഴ്ത്തും. സിപിഎമ്മിന്റെ സംശുദ്ധരാഷ്ട്രീയത്തിന്റെ നിര്‍വചനം അനുസരിച്ച് നിലപാടെടുക്കാന്‍ യുഡിഎഫിനെ കിട്ടില്ലെന്നും വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ ചര്‍ച്ചകളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മുനീര്‍ പ്രതികരിച്ചു.