വീട്ടമ്മ മരിച്ചതിനു പിന്നാലെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി വളർത്തു നായ; അപൂർവ സ്നേഹത്തിന്റെ കഥ

Last Updated:

. പന്ത്രണ്ടുവര്‍ഷം മുന്‍പാണ് അതീവഗുരുതരാവസ്ഥയില്‍ പുഴുക്കള്‍ അരിച്ചനിലയില്‍ നായക്കുട്ടിയെ ഡോ. അനിത രാജ് സിങ്ങിനു ലഭിക്കുന്നത്.

വീട്ടമ്മ മരിച്ചതിനു പിന്നാലെ ഉത്തർ പ്രദേശിലെ  വളർത്തു നായ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ചാടി ചത്തു. കാൺപൂരിലാണ് ഹൃദയഭേദകമായ സംഭവം. പന്ത്രണ്ടുവര്‍ഷം മുന്‍പാണ് അതീവഗുരുതരാവസ്ഥയില്‍ പുഴുക്കള്‍ അരിച്ചനിലയില്‍ നായക്കുട്ടിയെ ഡോ. അനിത രാജ് സിങ്ങിനു ലഭിക്കുന്നത്. അതിനെ മാലിക് പുരത്തെ വീട്ടിലെത്തിച്ച് പരിപാലിക്കുകയായിരുന്നു.
അനിത രാജ് നായയെ ജയ എന്നുപേരിടുകയും ചെയ്തു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അനിത കുറേക്കാലമായി ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന്  ബുധനാഴ്ചയാണ് അനിത മരിച്ചത്.
TRENDING:COVID 19| വ​ന്ദേ​ഭാ​ര​ത് മി​ഷ​നിലൂടെ അ​ഞ്ച് ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് കേ​ന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [NEWS]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
ആശുപത്രിയിൽ നിന്നും വീട്ടമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ നായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അനിതയെ ആശുപത്രിയിലായതോടെ ജയ ഭക്ഷണം പോലും കഴിക്കാറുണ്ടായിരുന്നില്ലെന്ന് മകന്‍ തേജസ് പറഞ്ഞു. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ജയ അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍നിന്ന് താഴേക്കു ചാടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീട്ടമ്മ മരിച്ചതിനു പിന്നാലെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി വളർത്തു നായ; അപൂർവ സ്നേഹത്തിന്റെ കഥ
Next Article
advertisement
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
  • ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.

  • തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.

  • ഷൈൻ ടീച്ചറിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം.

View All
advertisement