COVID 19| വന്ദേഭാരത് മിഷനിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തിയെന്ന് കേന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ
ഏറ്റവും കൂടുതൽ പേർ എത്തിയത് കേരളത്തിലാണ്. 94,085 മലയാളികളെയാണ് ദൗത്യത്തിന്റെ ഭാഗമായി എത്തിച്ചത്

എയർ ഇന്ത്യ
- News18 Malayalam
- Last Updated: July 4, 2020, 6:25 AM IST
ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരെ വന്ദേഭാരത് മിഷനിലൂടെ തിരികെ കൊണ്ടുവന്നുവെന്ന് കേന്ദ്രം. 137 രാജ്യങ്ങളിൽനിന്നായി 5,03,990 പേരെയാണ് തിരികെ നാട്ടിലെത്തിച്ചത്.
മേയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് കേരളത്തിലാണ്. 94,085 മലയാളികളെയാണ് ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലെത്തിച്ചത്. TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]
യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. 57,305 പേർ. 860 എയർ ഇന്ത്യ വിമാനങ്ങളും 1,256 ചാർട്ടേഡ് വിമാനങ്ങളും എട്ട് നാവിക കപ്പലുകളും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി. MoCA, MHA, MoHFW, സംസ്ഥാന ഗവൺമെന്റുകൾ എന്നിവരുടെ പിന്തുണയും സഹകരണവും കൊണ്ടാണ് ദൗത്യം സാധ്യമാക്കാൻ കഴിഞ്ഞതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് കേരളത്തിലാണ്. 94,085 മലയാളികളെയാണ് ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലെത്തിച്ചത്.