ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
2015 മുതൽ നിത്യാനന്ദയുടെ ആശ്രമത്തിലാണ് ഈ പെൺകുട്ടികൾ താമസിച്ചിരുന്നത്.
അഹമ്മദാബാദ്∙ വിവാദ ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്നും കാണാതായ പെൺകുട്ടികൾ 'കൈലാസ'ത്തിലുണ്ടെന്ന് കണ്ടെത്തി ുൊലീസ്. കാണാതായ രണ്ടു സഹോദരിമാരുംനിത്യാനന്ദയ്ക്കൊപ്പമാണ് താമസിക്കുന്നതെന്നും ഗുജറാത്ത് പൊലീസ് പറയുന്നു. കരീബിയൻ ദ്വീപ് വാങ്ങിയെന്നും അതിനു കൈലാസം എന്ന് പേരിട്ടെന്നും നിത്യാനന്ദ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
നിത്യാനന്ദയ്ക്കൊപ്പമുള്ള സഹോദരിമാർ ചട് ണി മ്യൂസിക്കിൽ (ഇന്ത്യൻ-കരീബിയൻ സമൂഹത്തിൽ പ്രചാരത്തിലുള്ള ഒരു സംഗീതരൂപം) അടക്കം പ്രാവീണ്യം നേടിയതായും ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തി. ഇവരിൽ മൂത്തയാൾക്ക് കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കുള്ളതായും റിപ്പോർട്ടുകളുണ്ട്.
TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]
നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെൺകുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്നു വ്യക്തതയില്ലെന്നും പൊലീസ് പറയുന്നു. 2015 മുതൽ നിത്യാനന്ദയുടെ ആശ്രമത്തിലാണ് ഈ പെൺകുട്ടികൾ താമസിച്ചിരുന്നത്.
advertisement
2015 മുതൽ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെൺമക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇവരുടെ പിതാവ് പരാതി നൽകിയത്. 2019 നവംബറിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തിരുന്നു.
English Summary : ‘
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 04, 2020 6:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ്