TRENDING:

Nationwide Strike | മലപ്പുറത്ത് രോഗിയുമായി പോയ ഓട്ടോ ഡ്രൈവര്‍ക്ക് സമരക്കാരുടെ മര്‍ദനം

Last Updated:

ഓട്ടോയില്‍ നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കുകയും വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസര്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരൂര്‍: മലപ്പുറം തിരൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക്(Auto Driver) സമരക്കാരുടെ മര്‍ദനം. തിരൂര്‍ സ്വദേശി യാസറിനെയാണ് സമരാനുകൂലികള്‍ മര്‍ദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement

ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കുകയും വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസര്‍ പറഞ്ഞു. പതിനഞ്ച് മിനിറ്റോളം റോഡിലിട്ട് തന്നെ മര്‍ദ്ദിച്ചെന്നും യാസര്‍ പറയുന്നു. ഇതിനു പിന്നാലെ മൂക്കിലും വായിലും ചോര ഒലിപ്പിച്ചുകൊണ്ട്, തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി യാസിര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു.

Also Read-Nationwide Strike | റെയില്‍വേ സ്റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ട് സമരക്കാര്‍

എസ്.ടി.യു., സി.ഐ.ടി.യു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്നും കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും യാസര്‍ പറഞ്ഞു.

advertisement

Also Read-Nationwide Strike | ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു; പണിമുടക്കിനിടെ സിപിഎം - സിപിഐ സംഘർഷം, കല്ലേറ്

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തുടനീളം കടകള്‍ അടഞ്ഞുകിടക്കുകയാണ്.

Also Read-Nationwide Strike |'താന്‍ പോടോ, താനാരാടോ?' സമരക്കാരോട് രോഷാകുലനായി ബൈക്ക് യാത്രികന്‍; വാക്കേറ്റവും കയ്യാങ്കളിയും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nationwide Strike | മലപ്പുറത്ത് രോഗിയുമായി പോയ ഓട്ടോ ഡ്രൈവര്‍ക്ക് സമരക്കാരുടെ മര്‍ദനം
Open in App
Home
Video
Impact Shorts
Web Stories