Nationwide Strike |'താന്‍ പോടോ, താനാരാടോ?' സമരക്കാരോട് രോഷാകുലനായി ബൈക്ക് യാത്രികന്‍; വാക്കേറ്റവും കയ്യാങ്കളിയും

Last Updated:

ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞിട്ടും വാഹനം തടഞ്ഞതിനെ തുടർന്ന് ബൈക്ക് യാത്രികൻ സമരക്കാരോട് രോഷാകുലനവുകയുമായിരുന്നു

തൃശൂർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സമരക്കാരുടെ വാഹനം തടയലിനെ തുടർന്ന് വാക്കേറ്റവും കയ്യാങ്കളി ശ്രമവും. വാഹനം തടഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെതിരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞിട്ടും വാഹനം തടഞ്ഞതിനെ തുടർന്ന് ബൈക്ക് യാത്രികൻ സമരക്കാരോട് രോഷാകുലനവുകയുമായിരുന്നു. ഇതോടെ സമരക്കാരും യാത്രികനും തമ്മിൽ തർക്കമുണ്ടായി. ബൈക്ക് തടഞ്ഞ സമരക്കാരോട് യാത്രികൻ, താൻ പോടോ, താൻ ആരാടാ ഇവിടത്തെയെന്ന് ചോദിച്ചതോടെ സമരക്കാരിൽ ചിലർ ഇയാളെ കയ്യേറ്റം ചെയ്യുകയും പിടിച്ച് തള്ളുകയും ചെയ്തു.
സംഭവം വഷളാകുമെന്നതായതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് സമരക്കാരായ തൊഴിലാളികളെ ശാന്തരാക്കുകയായിരുന്നു. പോലീസ് ഇടപെട്ട് ബൈക്ക് യാത്രികനെയും മടക്കി വിട്ടു. സമരക്കാർ സ്വകാര്യ വാഹനങ്ങളും തടഞ്ഞ് തുടങ്ങിയതോടെ അവയെയും പോലീസ് വഴി തിരിച്ചുവിടുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിൽ, കർഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അർധരാത്രി യാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
advertisement
Nationwide Strike| സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി; സർക്കാർ ഇന്നുതന്നെ ഉത്തരവിറക്കണം
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർ (Government Staffs) പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി (Kerala High Court). സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് വിലക്കി സർക്കാർ ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
advertisement
സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്  മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ജീവനക്കാരുടെ സർവീസ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമർശിച്ചു. തുടർന്നാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് അടിയന്തരമായി ഇന്നു തന്നെ ഉത്തരവിറക്കാൻ സർക്കാരിന് നിർദേശം നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nationwide Strike |'താന്‍ പോടോ, താനാരാടോ?' സമരക്കാരോട് രോഷാകുലനായി ബൈക്ക് യാത്രികന്‍; വാക്കേറ്റവും കയ്യാങ്കളിയും
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement