Nationwide Strike | ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു; പണിമുടക്കിനിടെ സിപിഎം - സിപിഐ സംഘർഷം, കല്ലേറ്
- Published by:Naveen
- news18-malayalam
Last Updated:
സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി പ്രവർത്തകർ നടത്തിയ പ്രകടനം സിപിഎമ്മിന്റെ സംഘടനായ സിഐടിയുക്കാരുടെ സമരപ്പന്തലിന് മുന്നിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയത്.
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ (Nationwide Strike) വെഞ്ഞാറമൂട്ടിൽ (Venjarammoodu) സിപിഎം - സിപിഐ (CPM-CPI) തൊഴിലാളി സംഘടനകളുടെ പ്രവർത്തകർ തമ്മിൽ സംഘർഷം. പണിമുടക്കിന്റെ ഭാഗമായി എൽഡിഎഫിന്റെ (LDF) ഘടകകഷികളായ ഇരു പാർട്ടികളുടെ സംഘടനകൾ വെവ്വേറെ സമരപ്പന്തലുകൾ കെട്ടിയാണ് സമരം സമരം നടത്തിയത്.
സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി പ്രവർത്തകർ നടത്തിയ പ്രകടനം സിപിഎമ്മിന്റെ സംഘടനായ സിഐടിയുക്കാരുടെ സമരപ്പന്തലിന് മുന്നിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയത്. എഐടിയുസി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചെന്ന പേരിൽ ആരംഭിച്ച തർക്കം ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.
ഇതിന് പിന്നാലെ സിഐടിയു പ്രവർത്തകർ എഐടിയുസിയുടെ സമരപ്പന്തലിനടുത്തേക്ക് തിരികെ പ്രകടനം നടത്തി. എന്നാലിതിൽ പോലീസ് ഇടപെടുകയും റോഡിന് കുറുകെ വാഹനമിട്ട് പ്രകടനം തടയുകയും ചെയ്തു. പിന്നാലെ പ്രവർത്തകർ തമ്മിൽ കല്ലേറും നടന്നു. ഒടുവിൽ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
advertisement
Also read- Nationwide Strike |'താന്‍ പോടോ, താനാരാടോ?' സമരക്കാരോട് രോഷാകുലനായി ബൈക്ക് യാത്രികന്‍; വാക്കേറ്റവും കയ്യാങ്കളിയും
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിൽ, കർഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അർധരാത്രി യാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
advertisement
Nationwide Strike| സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി; സർക്കാർ ഇന്നുതന്നെ ഉത്തരവിറക്കണം
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർ (Government Staffs) പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി (Kerala High Court). സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് വിലക്കി സർക്കാർ ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
advertisement
സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ജീവനക്കാരുടെ സർവീസ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമർശിച്ചു. തുടർന്നാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് അടിയന്തരമായി ഇന്നു തന്നെ ഉത്തരവിറക്കാൻ സർക്കാരിന് നിർദേശം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2022 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nationwide Strike | ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു; പണിമുടക്കിനിടെ സിപിഎം - സിപിഐ സംഘർഷം, കല്ലേറ്


