Nationwide Strike | റെയില്‍വേ സ്റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ട് സമരക്കാര്‍

Last Updated:

ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനെ സമരക്കാര്‍ റോഡില്‍ ഇറക്കിവിട്ടു

കോഴിക്കോട്: പൊതുപണിമുടക്ക്(Nationwide Strike) ദിവസം റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയുടെ(Auto) കാറ്റ് അഴിച്ചുവിട്ട് സമരക്കാര്‍. കോഴിക്കോട് നഗരത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ സമരക്കാര്‍ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടത്. ട്രെയിനില്‍ പോകാനുള്ളവരാണ് ഓട്ടോയിലുള്ളതെന്നു പൊലീസുകാര്‍ സമരക്കാരോട് പറഞ്ഞെങ്കിലും കാറ്റ് അഴിച്ചുവിടുകയായിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനെ സമരക്കാര്‍ റോഡില്‍ ഇറക്കിവിട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് വണ്ടി കത്തിച്ചുകളയാമെന്നു സമരക്കാരിലൊരാള്‍ പറയുകയും ചെയ്തു. രണ്ടു ദിവസത്തെ പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാണ്.
മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റി.
advertisement
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തുടനീളം കടകള്‍ അടഞ്ഞുകിടക്കുകയാണ്.
advertisement
ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nationwide Strike | റെയില്‍വേ സ്റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ട് സമരക്കാര്‍
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement