TRENDING:

എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ

Last Updated:

ടി.പി കൊലക്കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ വി സന്തോഷിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ എ പി ഷൗക്കത്ത് അലി ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍. കേരള പൊലീസിൽ നിന്നും ഐ.പി.എസ് ലഭിക്കേണ്ടവരുടെ 2018 ബാച്ചിലെ പട്ടികയിൽ  പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ഉൾപ്പെടുത്തിയിരിക്കുന്നത്. ഷൗക്കത്ത് അലിക്കൊപ്പം ടി.പി കൊലക്കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ വി സന്തോഷിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി.ജി.പിയുടെ സംസ്ഥാന ‌ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.
advertisement

2018 ബാച്ചിലെ എസ്പിമാരിൽ 11 പേർക്കാണ് കേന്ദ്ര സർക്കാർ ഐപിഎസ് ലഭിക്കാണ്ടത്. ഇതിനായി  40 എസ്‍പിമാരുടെ പട്ടികയാണ് ഡിജിപി നൽകിയിരിക്കുന്നത്. ഷൗക്കത്ത് അലി പതിനൊന്നാനായും  കെ വി സന്തോഷ് പതിമൂന്നാമനായുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 2017ലെ പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് എസ്പിമാര്‍ക്ക് കേന്ദ്രം ഇപ്പോഴും ഐപിഎസ് നല്‍കേണ്ടതുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ചില ഉദ്യോഗസ്ഥരും 2018 ലെ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് 2017 ലെ പട്ടിക അനുസരിച്ച്  ഐപിഎസ് ലഭിച്ചാല്‍ 2018ലെ പട്ടികയിലുള്ള ഷൗക്കത്ത് അലിയുടെയുയും കെ വി സന്തോഷിന്‍റെയും സാധ്യത വര്‍ധിക്കും.

advertisement

TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]Covid 19 | പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കർണാടകയിലെ കർഷകന് കോവിഡ് സ്ഥിരീകരിച്ചു[PHOTOS]

advertisement

ഷൗക്കത്ത് അലിയും കെ.വി സന്തോഷ് കുമാറും സംസ്ഥാന പൊലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരായാണ് അറിയപ്പെടുന്നത്. ഡി.ജി.പിയുടെ ശുപാർശ സർക്കാർ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ
Open in App
Home
Video
Impact Shorts
Web Stories