NSS കരയോഗമന്ദിരത്തിനുനേരെ ആക്രമണം; സുകുമാരൻ നായരുടെ പേരിൽ റീത്ത് വെച്ചു
സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷമായ സുകുമാരൻ നായർ രൂക്ഷമായ പ്രതികരണം നടത്തുന്നുണ്ട്. ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ദേവസ്വം നിയമനത്തിലെ പിന്നോക്കക്കാര്‍ക്കുണ്ടായിരുന്ന സംവരണം 32 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നും ഇതില്‍ പറയുന്നു.
ശബരിമല വീണ്ടും മുൾമുനയിൽ; നാളെ മുതൽ പൊലീസിന്റെ സുരക്ഷാവലയത്തിൽ
advertisement
സമാധാനപരമായി സമരം ചെയ്യുന്ന എന്‍എസ്എസിന്റെ ഓഫീസുകള്‍ അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഇക്കളി എന്‍.എസ്.എസിനോട് വേണ്ട. അതിനെ എതിര്‍ക്കാനുള്ള ശക്തിയും സംഘടനാശേഷിയും എന്‍.എസ്.എസിനുണ്ടെന്ന കാര്യം അക്രമികള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന ഓര്‍മപ്പെടുത്തലോടെയാണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്.

