ശബരിമല വീണ്ടും മുൾമുനയിൽ; നാളെ മുതൽ പൊലീസിന്റെ സുരക്ഷാവലയത്തിൽ

Last Updated:
പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന സുപ്രീംകോടതി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാരും പ്രതിരോധിക്കുമെന്ന് സമരക്കാരും നിലപാട് സ്വീകരിച്ചതോടെ ശബരിമല വീണ്ടും മുൾമുനയിൽ.
ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നത് അഞ്ചിന് വൈകിട്ട് അഞ്ചിനാണെങ്കിലും നാളെ മുതൽ ആറാം തിയതി വരെ ശബരിമലയിൽ 5000 പൊലീസുകാരെ വിന്യസിച്ച് സുരക്ഷാ വലയമൊരുക്കാനാണ് തീരുമാനം. ആറിന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്. 29 മണിക്കൂർ നേരമാകും നട തുറന്നിരിക്കുക.
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴുതടച്ചുള്ള സുരക്ഷാമുൻകരുതലെടുക്കാനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നട തുറക്കുന്നതിന് രണ്ടുദിവസം മുൻപേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങൾ സുരക്ഷാമേഖലയാക്കി ഉത്തരവിറക്കിയിട്ടുണ്ട്. ഐ.ജി പി. വിജയനാണ് സന്നിധാനത്തെ ചുമതല. നിലയ്ക്കൽ മുതൽ പമ്പ വരെ ഐ.ജി എം.ആർ അജിത്കുമാറിനാണ് ചുമതല. ഐ.ജിമാർക്കൊപ്പം ഐ.പി.എസ് ഓഫീസർമാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്.പിമാർക്കാണ് ചുമതല.
ശബരിമലയിലും പരിസരങ്ങളിലും ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. അവരവരുടെ താമസസ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ആധാർ/വോട്ടർ ഐ.ഡി കാർഡിന്റെ പകർപ്പ്, ഹെൽത്ത് കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ കൊണ്ടുവരണം.
advertisement
നിലയ്ക്കൽ, പമ്പ, സന്നിധാനം സ്റ്റേഷനുകളിൽ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യുന്നത് അവിടെ ഈ രേഖകൾ‌ ഹാജരായി തിരിച്ചറിയൽ കാർഡ് വാങ്ങണം. പൊലീസ്, സർക്കാർ, ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വീണ്ടും മുൾമുനയിൽ; നാളെ മുതൽ പൊലീസിന്റെ സുരക്ഷാവലയത്തിൽ
Next Article
advertisement
കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി
കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി
  • കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു.

  • സീറ്റ് വിഭജന തർക്കത്തെതുടർന്ന് ഡിസിസി വൈസ് പ്രസിഡൻ്റും കർഷക സംഘടനാ പ്രസിഡൻ്റും തമ്മിൽ ഏറ്റുമുട്ടി.

  • തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പാർട്ടി നേതാക്കൾക്കിടയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായി.

View All
advertisement