സർക്കാർ നൽകിയ പല ആനുകൂല്യങ്ങളും കേന്ദ്ര സർക്കാരിന്‍റേതായിരുന്നുവെന്ന് ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ അത് ആ നിലയ്ക്ക് താഴേതട്ടിൽ എത്തിക്കാൻ സാധിച്ചില്ല. സംസ്ഥാന സർക്കാർ ഇത് സ്വന്തം നേട്ടമായി അവതരിപ്പിക്കുകയും ചെയ്തു. ഇത് തുറന്നു കാട്ടുന്നതിൽ ബിജെപി പ്രവർത്തകരും സംസ്ഥാന നേതൃത്വവും പരാജയപ്പെട്ടതായും ഒ രാജഗോപാൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പോരായ്മ ഉണ്ടായിട്ടുണ്ടെന്ന് ഒ രാജഗോപാൽ പറഞ്ഞു. പാർട്ടിക്കുള്ളിൽനിന്ന് ലഭിച്ച പരാതികളിൽ പരിഹാരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. വീഴ്ചകൾ കോർകമ്മിറ്റി ചർച്ച ചെയ്തു പരിഹരിക്കും. കൂടുതൽ സീറ്റുകൾ പിടിക്കാൻ വേണ്ടി സിറ്റിങ് കൌൺസിലർമാർരെ മറ്റു വാർഡുകളിലേക്ക് മാറ്റിയത് തിരുവനന്തപുരം കോർപറേഷനിൽ തിരിച്ചടിയായെന്നും ഒ രാജഗോപാൽ പറഞ്ഞു.
advertisement
Also Read- പാലക്കാട് നഗരസഭയിലെ 'ജയ് ശ്രീറാം' ഫ്ളക്സ് വിവാദം; പൊലീസ് കേസെടുത്തു
തിരുവനന്തപുരത്ത് ബിജെപിക്ക് ഭരണം കിട്ടാതെ പോയത് ക്രോസ് വോട്ടിങ് കൊണ്ടല്ലെന്നും ഒ രാജഗോപാൽ പറഞ്ഞു. അങ്ങനെ പാർട്ടിക്കുള്ളിൽ പരാതിയോ തെളിവോ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രോസ് വോട്ടിങ് നടന്നെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. ശോഭ സുരേന്ദ്രൻ ഉന്നയിച്ച പ്രശ്നങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കുമെന്ന് ഒ രാജഗോപാൽ പറഞ്ഞു.
