TRENDING:

ന്യൂമോണിയ കുറഞ്ഞു; ഉമ്മൻചാണ്ടിയെ ബംഗളൂരൂവിലേക്ക് ഇന്ന് മാറ്റില്ലെന്ന് ഡോക്ടർ

Last Updated:

ന്യൂമോണിയ കുറ‍ഞ്ഞെന്നും  ആന്റിബയോട്ടിക്കിനോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇന്ന് ബംഗളൂരൂവിലേക്ക് മാറ്റില്ലെന്ന് ഡോക്ടർ മഞ്ജു തമ്പി. ന്യൂമോണിയ കുറ‍ഞ്ഞെന്നും ആന്റിബയോട്ടിക്കിനോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. വരും ദിവസങ്ങളിൽ നല്ല മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർ പറഞ്ഞു.
ഉമ്മൻ ചാണ്ടി (Photo- Facebook)
ഉമ്മൻ ചാണ്ടി (Photo- Facebook)
advertisement

കുടുംബാംഗങ്ങളുടെ കൂടി അഭിപ്രായം കേട്ടതിന് ശേഷമെ ആശുപത്രി മാറ്റമുണ്ടാകൂ. ആശുപത്രി അധികൃതർ സർക്കാർ മെഡിക്കൽ ബോർഡ് സംഘവുമായി സംസാരിച്ചതായി ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു. എയർ ആംബുലൻസിൽ ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.

Also Read-ഉമ്മൻചാണ്ടിയുടെ വീഡിയോ പുറത്തിറക്കിയത് ഗതികേട് കൊണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ

നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്. ഉമ്മൻചാണ്ടിയ്ക്ക് കേരളത്തിന് പുറത്തു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യണം എന്നുമാണ് മകൾ അച്ചു ഉമ്മൻ ആവശ്യപ്പെട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ന്യൂമോണിയ കുറഞ്ഞു; ഉമ്മൻചാണ്ടിയെ ബംഗളൂരൂവിലേക്ക് ഇന്ന് മാറ്റില്ലെന്ന് ഡോക്ടർ
Open in App
Home
Video
Impact Shorts
Web Stories