ഉമ്മൻചാണ്ടിയുടെ വീഡിയോ പുറത്തിറക്കിയത് ഗതികേട് കൊണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ
- Published by:Naseeba TC
- news18-malayalam
Last Updated:
അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് വ്യാജരേഖ ഉണ്ടാക്കി ചിലർ പ്രചരിപ്പിക്കുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മകൻ ചാണ്ടി ഉമ്മൻ. അദ്ദേഹത്തിന് ഇപ്പോൾ ന്യുമോണിയയുടെ തുടക്കമാണ്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ ന്യൂസ് 18 നോട് പ്രതികരിച്ചു.
ആരോഗ്യത്തെ കുറിച്ച് വ്യാജരേഖ ഉണ്ടാക്കി ചിലർ പ്രചരിപ്പിക്കുന്നു. ഇതു വിശ്വസിച്ച് ആളുകൾ വീട്ടിൽ തുടരെ എത്തി. കൂടുതൽ ആളുകൾ വന്നതു മൂലമാകാം ന്യുമോണിയ വന്നത്. അസുഖബാധിതനാകുന്നതിനു തലേദിവസം വരെ ഉമ്മൻചാണ്ടി പ്രവർത്തന നിരതമായിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതുവരെ ഫയലുകൾ നോക്കി, വായിച്ച് ഒപ്പുവച്ചു.
Also Read- ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയ്ക്കായി ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
ഏഴെട്ടു വർഷമായി അദ്ദേഹത്തിന്റെ തൊണ്ടയ്ക്ക് പ്രശ്നമുണ്ട്. അസ്വാസ്ഥ്യം വന്നും പോയും ഇരിക്കുന്നു. ആദ്യം കാൻസറാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് ലൂക്കോ പ്ലാക്കിയ ആണെന്നു പറഞ്ഞു. പിന്നീട് കരോട്ടിസിസ് ആണെന്നാണ് പറഞ്ഞത്. ബയോപ്‌സി ചെയ്തപ്പോൾ ക്യാൻസറാണെന്ന് പറഞ്ഞു. എന്നാൽ പിന്നീട് കാൻസറിന്റെ ലക്ഷണങ്ങൾ ഇല്ലെന്നു കണ്ടു. ജർമനിയിൽ ചികിത്സയ്ക്കു പോയപ്പോൾ ട്യൂമർ ഇല്ലെന്ന റിപ്പോർട്ട് തന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
advertisement
Also Read- ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ ബംഗളൂരുവിലേക്ക് മാറ്റിയേക്കും
2019-ൽ അമേരിക്കയിൽ ചികിത്സയ്ക്കു പോയി. ജർമനിയിൽ പിന്നീട് ചികിത്സയ്ക്കു പോയി. ജർമനിയിൽ താനാണ് ചികിത്സയ്ക്ക് ഒപ്പം പോയത്. ഇത്തവണ വീണ്ടും ജർമനിയിൽ പോയി. താനാണ് ജർമനിയിലേക്ക് പോകാമെന്ന് പറഞ്ഞത്. അവിടെ വെച്ച് ലേസർ ശസ്ത്രക്രിയ നടത്തി. അസുഖം ഭേദമാകാൻ മരുന്നും പ്രാർഥനയുമുണ്ടെന്നും ചാണ്ടി ഉമ്മൻ.
അതേസമയം, ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മെഡിക്കൽ ബോർഡ് ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിനായി അല്പസമയത്തിനകം മെഡിക്കൽ ബോർഡ് യോഗം ചേരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 08, 2023 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻചാണ്ടിയുടെ വീഡിയോ പുറത്തിറക്കിയത് ഗതികേട് കൊണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ