മണർകാട് പള്ളി വിധി കൂടി വിന്നതോടെയാണ് ഓർത്തഡോക്സ് - യാ
ക്കോബായ തർക്കം രൂക്ഷമാകുകയാണ്. വൈകാരിക ബന്ധമുള്ള മണർകാട് പള്ളി വിട്ടുകൊടുക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ. എന്നാൽ കോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. ഇത് രണ്ടും സർക്കാരിനെ സമ്മർദത്തിലാക്കുന്നതാണ്.
മന്ത്രി ഇ പി ജയരാജൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി പലതവണ ചർച്ചകൾ നടത്തിയെങ്കിലും സമവായമുണ്ടായില്ല. ഇതിനിടെ മൃതദേഹം സംസ്കരിക്കാൻ അവകാശം നൽകുന്ന നിയമനിർമാണം കൊണ്ടുവന്ന സർക്കാർ നടപടിയും ഓർത്തഡോക്സ് സഭയുടെ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇനി ചർച്ച ആവശ്യമില്ലെന്നും കോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നുമാണ് ഓർത്തഡോക്സ് സഭാ നേതൃത്വത്തിൻ്റെ നിലപാട്.
advertisement
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു വിഭാഗങ്ങളുടെയും ശത്രുത ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമവായം ഉണ്ടാക്കുകയെന്നത് സർക്കാരിന് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം നിർണായകമാണ്.