TRENDING:

Padmanabhaswami Temple: ജില്ലാ ജഡ്ജി അല്ലെങ്കില്‍ ഹിന്ദുവായ മുതിര്‍ന്ന അഡീ. ജഡ്ജി ഭരണസമിതി അധ്യക്ഷനാകും; നാലാഴ്ച സമയം അനുവദിച്ചു

Last Updated:

ഉപദേശക സമിതി അധ്യക്ഷനായി കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: തിരുവനന്തപുരം ജില്ലാ ജഡ്ജി അല്ലെങ്കിൽ ഹിന്ദുവായ മുതിർന്ന അഡീഷണൽ ജഡ്ജി പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ അധ്യക്ഷനാകും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കി ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമ വര്‍മ്മ ഫയല്‍ ചെയ്ത സത്യവാങ്മൂലം കോടതി അംഗീകരിച്ചു. ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. ഉപദേശക സമിതി അധ്യക്ഷനായി കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.
advertisement

സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമ വര്‍മ്മ ഭരണ ചുമതല ഭരണസമിതിക്ക് കൈമാറി കൊണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. തിരുവനന്തപുരം ജില്ലാ ജ‍ഡ്ജിയായിരിക്കും ഭരണസമിതിയുടെ തലപ്പത്ത് വരിക. എന്നാൽ ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കിൽ ഏറ്റവും മുതിർന്ന അഡീഷണൽ ജില്ലാ ജഡ്ജിയാകും സമിതിയുടെ അധ്യക്ഷൻ. ‌‌‌‌

TRENDING സ്വാതന്ത്ര്യാനന്തരം 73 വർഷം; 19 കോൺഗ്രസ് പ്രസിഡന്റുമാർ; 13 പേരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ [NEWS]മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ [NEWS] Prabhas | ആദിപുരുഷിനു‌ വേണ്ടി വമ്പൻ മേക്കോവറിൽ പ്രഭാസ് എത്തുന്നു[NEWS]

advertisement

ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രതിമാസം 15 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കാന്‍ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു കോടിയില്‍ അധികം ചെലവ് വരുന്ന പ്രവർത്തികൾക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ക്ഷേത്രഭരണത്തെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ അക്കാര്യത്തിലുള്ള നിര്‍ദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാന്‍ കഴിയും. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ച് അംഗ ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം നേരത്തെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Padmanabhaswami Temple: ജില്ലാ ജഡ്ജി അല്ലെങ്കില്‍ ഹിന്ദുവായ മുതിര്‍ന്ന അഡീ. ജഡ്ജി ഭരണസമിതി അധ്യക്ഷനാകും; നാലാഴ്ച സമയം അനുവദിച്ചു
Open in App
Home
Video
Impact Shorts
Web Stories