നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ

  മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ

  തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തീരേണ്ട സഭാസമ്മേളനമാണ് രാത്രി ഒൻപതര വരെ നീണ്ടത്. ധനകാര്യബില്ലും അവിശ്വാസപ്രമേയവും, രാജ്യസഭാ തെരഞ്ഞെടുപ്പുമായിരുന്നു ഒറ്റദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട‌.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ സഭാ ചരിത്രത്തിൽ റെക്കോഡിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയയാണ് മുഖ്യമന്ത്രി പിണറായി വിജയൻ റെക്കോഡിട്ടത്. മൂന്നേമുക്കാൽ മണിക്കൂരായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇതുവരെ ഏറ്റവും ദീർഘമേറയ പ്രസംഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേതായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രണ്ട് മണിക്കൂർ 55 മിനിറ്റായിരുന്നു ഉമ്മൻചാണ്ടിയുടെ ബജറ്റ് പ്രസംഗം. ഇതിനെയാണ് പിണറായി വിജയൻ മറികടന്നത്.

   ഒറ്റ ദിവസത്തേക്ക് മാത്രം നിയമസഭ ചേരുന്നതും ചരിത്രത്തിൽ ആദ്യമായാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തീരേണ്ട സഭാസമ്മേളനമാണ് രാത്രി ഒൻപതര വരെ നീണ്ടത്. ധനകാര്യബില്ലും അവിശ്വാസപ്രമേയവും, രാജ്യസഭാ തെരഞ്ഞെടുപ്പുമായിരുന്നു ഒറ്റദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട‌.

   സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസിലെ വി.ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്.

   അതേസമയം മറുപടി നൽകാൻ മുഖ്യമന്ത്രി മൂന്നേമുക്കാൽ മണിക്കൂർ എടുത്തെങ്കിലും ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ പറയുന്നു. ചു. ലൈഫ് പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചു പോലുമില്ലെന്നും പ്രതിപക്ഷത്തിന് പരാതിയുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}