TRENDING:

UAPA Case | മാപ്പുസാക്ഷിയാകാന്‍ എന്‍.ഐ.എ. നിര്‍ബന്ധിച്ചു; ആരോപണം ആവർത്തിച്ച് അലന്‍ ഷുഹൈബ്

Last Updated:

അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് അലന്‍ ഷുഹൈബിന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ മാപ്പുസാക്ഷിയാകാന്‍ എന്‍.ഐ.എ. നിര്‍ബന്ധിച്ചെന്ന ആരോപണം ആവർത്തിച്ച് ഒന്നാം പ്രതി അലന്‍ ഷുഹൈബ്. എന്നാൽ മാപ്പു സാക്ഷിയാകാനില്ലെന്നും അലന്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ നേരത്തെ പരോള്‍ ലഭിച്ച് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു അലന്റെ പ്രതികരണം.
advertisement

അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് അലന്‍ ഷുഹൈബിന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചത്. അലനെ രാവിലെ 10.30-ഓടെ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് എത്തിച്ചു.

RELATED STORIES:UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ് [NEWS]പന്തീരാങ്കാവ് UAPA കേസ്: മുപ്പതോളം പേരുടെ പട്ടിക തയ്യാറാക്കി NIA [NEWS] പന്തീരാങ്കാവ് UAPA കേസ്: താഹയുടെ ജാമ്യാപേക്ഷ NIA കോടതി തള്ളി [NEWS]

advertisement

വൻ സുരക്ഷയിലാണ് അലനെ കോഴിക്കോട് കൊണ്ടു വന്നത്. പരോൾ അവസാനിച്ചതിനെ തുടർന്ന് ഒന്നരയോടെ വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സി.പി.എം പാർട്ടി അംഗങ്ങളായ അലനേയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
UAPA Case | മാപ്പുസാക്ഷിയാകാന്‍ എന്‍.ഐ.എ. നിര്‍ബന്ധിച്ചു; ആരോപണം ആവർത്തിച്ച് അലന്‍ ഷുഹൈബ്
Open in App
Home
Video
Impact Shorts
Web Stories