TRENDING:

വീണ്ടും കടുവ ഭീതിയില്‍ പത്തനംതിട്ട വടശേരിക്കര; ആക്രമിച്ചുകൊന്ന ഗർഭിണിയായ ആടിന്റ മാംസം ഭക്ഷിക്കാൻ വീണ്ടുമെത്തി

Last Updated:

രണ്ടു ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കടുവാ ഭീതി നിലനില്‍ക്കുന്നത്. പെരുനാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന കോളാമലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജ് റോഡില്‍ വെച്ച് കടുവയെ കണ്ടതായി പരിസരവാസികൾ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയായ രാമചന്ദ്രന്റെ ഗര്‍ഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരുനാട് കോളാമല ഭാഗത്ത് റോഡില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ കടുവ ആക്രമിച്ചു കൊന്ന ആടിന്റ മാംസം ഭക്ഷിക്കാൻ വീണ്ടും കടുവ എത്തിയതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്.
advertisement

Also Read- അരിക്കൊമ്പൻ ആകാശദൂരത്തിൽ കുമളിയ്ക്ക് 6 കിലോമീറ്റർ അടുത്തെത്തി; പിന്നീട് മേദകാനം ഭാഗത്തേക്ക് മടങ്ങി

രണ്ടു ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കടുവാ ഭീതി നിലനില്‍ക്കുന്നത്. പെരുനാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന കോളാമലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജ് റോഡില്‍ വെച്ച് കടുവയെ കണ്ടതായി പരിസരവാസികൾ പറഞ്ഞു.

Also Read- ‘വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരരുത്’; ജീവനക്കാർക്ക് സർക്കാര്‍ മുന്നറിയിപ്പ്

സംഭവത്തിൽ വനംവകുപ്പ് പരിശോധന തുടങ്ങി. രണ്ട് മാസം മുൻപാണ് പെരുനാട് പഞ്ചായത്തിലെ ബഥനിക്കുന്ന് പ്രദേശത്ത് കടുവ ഇറങ്ങി രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നത്. പ്രദേശത്ത് വനം വകുപ്പ് നീരീക്ഷണ ക്യാമറ സ്ഥാപിച്ചു. കടുവയുടെ സാന്നിധ്യം ഉറപ്പാക്കാൻ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായിട്ടില്ല. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാട്ടുകാർ ഭീതിയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും കടുവ ഭീതിയില്‍ പത്തനംതിട്ട വടശേരിക്കര; ആക്രമിച്ചുകൊന്ന ഗർഭിണിയായ ആടിന്റ മാംസം ഭക്ഷിക്കാൻ വീണ്ടുമെത്തി
Open in App
Home
Video
Impact Shorts
Web Stories