ഇന്റർഫേസ് /വാർത്ത /Kerala / അരിക്കൊമ്പൻ ആകാശദൂരത്തിൽ കുമളിയ്ക്ക് 6 കിലോമീറ്റർ അടുത്തെത്തി; പിന്നീട് മേദകാനം ഭാഗത്തേക്ക് മടങ്ങി

അരിക്കൊമ്പൻ ആകാശദൂരത്തിൽ കുമളിയ്ക്ക് 6 കിലോമീറ്റർ അടുത്തെത്തി; പിന്നീട് മേദകാനം ഭാഗത്തേക്ക് മടങ്ങി

File Photo

File Photo

ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ അരിക്കൊമ്പൻ പ്രവേശിച്ചത്

  • Share this:

ഇടുക്കി: ചിന്നക്കനാലിൽനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ കാട്ടാന അരിക്കൊമ്പൻ കുമളിയ്ക്ക് സമീപം വരെ എത്തിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി ജിപിഎസ് കോളർ വഴിയുള്ള സിഗ്നൽ പ്രകാരമാണ് കണ്ടെത്തൽ. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിയ്ക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് വിവരം. പിന്നാലെ ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്കു മടങ്ങി.

Also Read- ‘വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരരുത്’; ജീവനക്കാർക്ക് സർക്കാര്‍ മുന്നറിയിപ്പ്

അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു. പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പൻ തിരിച്ചെത്തിയിരുന്നു. അരിക്കൊമ്പൻ പെരിയാറിലെ സീനിയറോട എന്ന ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു. ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

Also Read- Aakash Madhwal| ആകാശ് മധ്‍വാള്‍: ഐപിഎല്ലിലെ പുത്തൻ താരോദയം; ഉത്തരാഖണ്ഡിൽ നിന്നുള്ള 29കാരനെ അറിയാം

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ഇനിയും നീക്കിയിട്ടില്ല. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ആറു ദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണ് നിർദേശം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Arikkomban, Kumily