ഇതുസംബന്ധിച്ച് അടിയന്തരമായി കേരള സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോട് പിസി തോമസ് അഭ്യർത്ഥിച്ചു. ന്യൂസ് 18 ചാനലിൻ്റെ 'കാടിറങ്ങുന്ന വന്യത ' എന്ന വാർത്താ പരമ്പര വന്യമൃഗ ശല്യത്തിൻ്റെ തീവ്രത വ്യക്തമാക്കുന്നതാണെന്ന് പി സി തോമസ് പറഞ്ഞു.
You may also like:പിപിഎഫ് പലിശ 46 വർഷത്തെ താഴ്ന്ന നിലയിലേക്ക്; ഏഴ് ശതമാനം താഴെ എത്തിയേക്കും? [NEWS]'കള്ളക്കടത്തിനെന്ത് കോവിഡ്? ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചത് 2.21 കിലോ സ്വർണം [NEWS] CBSE - JEE- NEET പരീക്ഷകൾ ; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും [NEWS]
advertisement
നഷ്ടം വന്നിട്ടുള്ള കർഷകർക്ക് ന്യായമായനഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ താൻ കൊടുത്ത പൊതുതാൽപര്യഹർജി കർഷകർക്ക് അനുകൂലമായി വിധിയായിട്ടു വർഷങ്ങൾ 4 കഴിഞ്ഞെങ്കിലും സർക്കാർ അതനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുന്നില്ലന്നും അദ്ദേഹം
ആരോപിച്ചു.
വയനാട്, ഇടുക്കി ജില്ലകൾ ഉൾപ്പെടെ കേരളത്തിൻറെ മുഴുവൻ പ്രദേശങ്ങളിലുമുഉള്ളവന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്കും കേരള മുഖ്യമന്ത്രിക്കും താൻ കത്തുകൾ അയച്ചിട്ടുണ്ടന്ന് തോമസ് അറിയിച്ചു.
ഈ മേഖലയിലുള്ള കർഷകരുടെ വിയർപ്പിൻറ ഫലം രാജ്യം അനുഭവിക്കുമ്പോൾ അതിനുവേണ്ടി ചോരയും നീരം ഒഴുക്കി പണിയെടുക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും ആജീവനാന്ത ദുരന്തത്തിൽ ആണെന്ന് തോമസ് പറഞ്ഞു.
