Smuggling in Charterd Flights കള്ളക്കടത്തിനെന്ത് കോവിഡ്? ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചത് 2.21 കിലോ സ്വർണം

Last Updated:

ഷാർജ, ദുബൈ എന്നിവിടങ്ങളിൽ നിന്നും വന്ന 4 യാത്രക്കാരിൽ നിന്ന് ആണ് മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത്.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കോവിഡ് സ്പെഷ്യൽ ചാർട്ടർ വിമാനങ്ങളിൽ കടത്തി കൊണ്ടു വന്ന 2.21 കിലോഗ്രാം സ്വർണം പിടികൂടി. ഷാർജ, ദുബൈ എന്നിവിടങ്ങളിൽ നിന്നും വന്ന 4 യാത്രക്കാരിൽ നിന്ന് ആണ് മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത്.
FZ 4313 നമ്പർ വിമാനത്തിൽ ദുബായിൽ നിന്നും എത്തിച്ചേർന്ന തലശ്ശേരി സ്വദേശികളായ നഫീസുദ്ധീൻ, ഫഹദ്, പാനൂർ സ്വദേശി ബഷീർ എന്നിവരിൽ നിന്ന് ആണ് സ്വർണം കണ്ടെടുത്തത്.
നഫീസുദ്ദീനിൽ  നിന്ന് 288 ഗ്രാമും ഫഹദിൽ  നിന്ന് 287 ഗ്രാമും ബഷീറിൽ നിന്ന് 475 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്.  G9 456 നമ്പർ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ജിത്തുവിൽ നിന്ന് 1153 ഗ്രാം സ്വർണ്ണ മിശ്രിതവും പിടിച്ചെടുത്തു.
advertisement
TRENDING:The Undertaker Retires | അണ്ടർടെയ്ക്കറെ ഓർമയില്ലേ ; വിരമിക്കൽ പ്രഖ്യാപിച്ച് WWE താരം [NEWS] 'നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്': കോവിഡ് ബാധിതരെന്ന വാർത്തകളോട് നയന്‍താരയും വിഗ്നേശും [NEWS]'ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [NEWS]
എല്ലാവരും അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.  പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ  അന്താരാഷ്ട്ര മൂല്യം 81 ലക്ഷം രൂപ വരും. വിമാനങ്ങൾ ഏതെല്ലാം സംഘടനകൾ ആണ് ചാർട്ട് ചെയ്തത് എന്ന് വ്യക്തമായിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Smuggling in Charterd Flights കള്ളക്കടത്തിനെന്ത് കോവിഡ്? ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചത് 2.21 കിലോ സ്വർണം
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement