തോമസ് ചാണ്ടിക്കും എ.കെ ശശീന്ദ്രനോടും കാണിക്കാത്ത സമീപനമാണ് ജലീലിനോടെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാർ രാജിവെച്ച് ജനവിധി തേടണം. ശിവശങ്കരനെ ചോദ്യം ചെയ്യാൻ വിളിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു. ജലീലിന്‍റെ കാര്യത്തിൽ അത് ഉണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സ്വപ്ന സുരേഷുമായി മറ്റൊരു മന്ത്രിക്ക് കൂടി ബന്ധമുണ്ടെന്ന ആരോപണവും രമേശ് ചെന്നിത്തല ഉന്നയിച്ചു. അധാർമ്മികതയുടെ കൂടാരമാണ് ഈ സർക്കാർ. കിഫ്ബി അഴിമതിയുടെ കേന്ദ്രം. സമഗ്ര അന്വേഷണം വേണം. അടുത്ത തെരഞ്ഞെടുപ്പിൽ കേരളതതിലെ കോൺഗ്രസിനെയും യുഡിഎഫിനെയും ജനങ്ങൾ നയിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
advertisement
ഇന്നു പുലർച്ചെയോടെയാണ് മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായത്. ആലുവയിലെ സിപിഎം നേതാവ് എ. എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എൻഐഎ ഓഫീസിലെത്തിയത്. സ്വർണക്കടത്ത് കേസിന്‍റെയും അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനറെയും വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ചോദ്യം ചെയ്യൽ. ഇതാദ്യമായാണ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഒരു മന്ത്രിയെ എഐഎ ചോദ്യം ചെയ്യുന്നത്.
എൻഫോഴ്സ്മെന്‍റിന് ശേഷമാണ് കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. എൻഫോഴ്സ്മെൻറ് ജലീലിനെ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങൾ എൻ.ഐ.എ. സംഘം ഇന്നലെ പരിശോധിച്ചിരുന്നു.
സ്വർണക്കടത്ത്, വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാൻ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എൻ.ഐ.എ.അന്വേഷിക്കുന്നത്.
You may also like:SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ [PHOTOS]ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം [NEWS] യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ ഇട്ടു; പതിനെട്ടുകാരൻ പിടിയിൽ [NEWS]
സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും അന്വേഷണ പരിധിയിൽ വരും.
ചട്ടം ലംഘിച്ച് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന് പ്രോട്ടോകോൾ ഓഫീസറുടെ അനുമതി ലഭിച്ചിരുന്നില്ല.
യുഎഇ കോണ്‍സുലില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമദാന്‍ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകള്‍ കൈപ്പറ്റിയത് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു.