കമലിനെതിരെ ലൈഗിക ആരോപണം ഉന്നയിച്ച് യുവനടി രംഗത്തെത്തിയിരുന്നു. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
Also Read നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: സംവിധായകൻ കമലിനെതിരെ പരാതിയുമായി യുവനടി
ഇതു സംബന്ധിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ ‘അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നും’ കമൽ പരാമർശിച്ചു. ഇതിനെതിരെയാണ് പരാതി.
advertisement
Also Read 'ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം'; സംവിധായകൻ കമലിന്റെ കത്ത് പുറത്ത്
ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാൾ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരാതിയിൽ പറയുന്നു.
