'ഷെയിം ഓണ്‍ യു കമല്‍'; സംവിധായകൻ കമലിനെതിരെ ഹാഷ് ടാഗ് ക്യാമ്പെയ്‌നുമായി യൂത്ത് കോൺഗ്രസ്
- Published by:Rajesh V
- news18-malayalam
Last Updated:
കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ മന്ത്രി എ കെ ബാലന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെയാണ് സംഭവം ചർച്ചയായത്.
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവികളായവർക്ക് സ്ഥിരനിയമനത്തിന് സംവിധായകന്‍ കമല്‍ നല്‍കിയ ശുപാര്‍ശ വിവാദമായ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എയും പിസി വിഷ്ണുനാഥും. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇരുവരും കമലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഷെയിം ഓണ്‍ യു കമല്‍ ഹാഷ്ടഗ് ഉയർത്തിയാണ് വിമർശനം.
Also Read- 'ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം'; സംവിധായകൻ കമലിന്റെ കത്ത് പുറത്ത്
കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ മന്ത്രി എ കെ ബാലന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെയാണ് സംഭവം ചർച്ചയായത്.
കെ എസ് ശബരീനാഥന്റെ ഫേസ്ബുക്ക് കുറിപ്പ്
കമല്‍ എന്ന സംവിധായകനെ ഞാന്‍ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാല്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരനിയമനം നല്‍കിയിരിക്കുകയാണ്.
advertisement
സ്ഥിരനിയമനം ശുപാര്‍ശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകള്‍ നമ്മള്‍ ശ്രദ്ധിക്കണം... 'ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും'
PSC ജോലി കിട്ടാതെ യുവാക്കള്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണ്.
advertisement
പി സി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ്
കമലിന്റെ മാതൃകയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും ...!
കേരളത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും തൊഴില്‍ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്നിവാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം...
advertisement
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കമൽ സർക്കാരിന് അയച്ച കത്ത് നിയമസഭയിൽ പുറത്തുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 12, 2021 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷെയിം ഓണ്‍ യു കമല്‍'; സംവിധായകൻ കമലിനെതിരെ ഹാഷ് ടാഗ് ക്യാമ്പെയ്‌നുമായി യൂത്ത് കോൺഗ്രസ്









