advertisement

'ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം'; സംവിധായകൻ കമലിന്റെ കത്ത് പുറത്ത്

Last Updated:

സംവിധായകൻ കമൽ സർക്കാരിന് എഴുതിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ പുറത്ത് വിട്ടത്.

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിൽ 4 വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു സംവിധായകൻ കമൽ സർക്കാരിന് എഴുതിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പുറത്ത് വിട്ടു.
ഫെസ്റ്റിവൽ ഡപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ റിജോയ് കെ ജെ, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ട എൻ പി സജീഷ്, പ്രോഗ്രാം മാനേജർ വിമൽകുമാർ വി പി എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമലിന്റെ ആവശ്യം. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 4 പേരെയും സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സർക്കാരിനും ചലച്ചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കൊണ്ട് അക്കാദമിക്ക് സാമ്പത്തിക ബാധ്യത വരില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് നാലുപേരെയും തെരഞ്ഞെടുത്തിരിക്കുന്നത്. അക്കാദമിയുടെ നേട്ടങ്ങൾക്ക് പിന്നിൽ ഈ 4 ജീവനക്കാരുടെ വലിയ സംഭാവനകളുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായിക്കുമെന്നും സാംസ്കാരിക മന്ത്രി എ.കെ. ബാലന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
advertisement
കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നയമസഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഇടതുപക്ഷാനുഭാവികളെ തിരുകിക്കയറ്റുന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം'; സംവിധായകൻ കമലിന്റെ കത്ത് പുറത്ത്
Next Article
advertisement
രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാർട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി
രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാർട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി
  • ആം ആദ്മി പാർട്ടി രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കി, അശോക് മിത്തലിനെ നിയമിച്ചു

  • ഛദ്ദയുടെ നീക്കം പാർട്ടിയിലെ ആഭ്യന്തര ഭിന്നതയും പ്രധാന അജണ്ടകളിൽ നിന്ന് വിട്ടുനിൽക്കലും കാരണം

  • പാർട്ടി കാരണം വെളിപ്പെടുത്തിയില്ലെങ്കിലും അച്ചടക്കലംഘനാരോപണങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

View All
advertisement