TRENDING:

Bindu Ammini | ബിന്ദു അമ്മിണിയെ ആക്രമിച്ചകേസ്; ഗൂഢാലോചനയുണ്ടെന്ന വാദം ബാലിശമെന്ന് പൊലീസ്

Last Updated:

മോഹന്‍ദാസ് കരുതികൂട്ടി ആസൂത്രണത്തോടെയെത്തി മര്‍ദിച്ചതെന്നായിരുന്നു ബിന്ദു അമ്മിണിയുടെ വാദം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി പൊലീസ്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം ബാലിശമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പെട്ടെന്നുണ്ടായ അക്രമമാണെങ്കിലും മോഹന്‍ദാസ് കരുതികൂട്ടി ആസൂത്രണത്തോടെയെത്തി മര്‍ദിച്ചതെന്നായിരുന്നു ബിന്ദു അമ്മിണിയുടെ വാദം.
advertisement

എന്നാല്‍ ഈ ആരോപണം പൊലിസ് തള്ളുകയാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമം അരങ്ങേറിയത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് ശബരിമലയെചൊല്ലിയുള്ള വാക്കേറ്റമാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റും ചെയ്തു.

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്‍കിയ പരാതിയും പൊലീസിന്റെ പരിഗണനയിലാണ്. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.

advertisement

Also Read-Found Dead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കം

മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

Accident | ബൈക്കില്‍ നിന്നു വീണവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; പിന്നാലെ വന്ന കാര്‍ ദേഹത്ത് കയറി ഇറങ്ങി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

advertisement

കണ്ണൂര്‍: കണ്ണൂരില്‍ കിളിയന്തറയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്നു വീണ ഇവരെ വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. പിന്നാലെ എത്തിയ കാര്‍ ഇവരുടെ ദേഹത്തു കൂടി കയറി ഇറങ്ങി. കിളിയന്തറ 32-ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ്(28) വാളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ്(40) എന്നിവരാണ് മരിച്ചത്.

ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം. കിളിയന്തറ ഭാഗത്ത് ബൈക്കില്‍ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. എഴുന്നേറ്റ് നില്‍ക്കാനാകാതെ റോഡില്‍ തന്നെ ഇരുന്ന ഇരുവരെയും അമിതവേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചു.

advertisement

Also Read-ലീഗ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നാല്‍ മതവിശ്വാസം നഷ്ടമാകില്ല: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍

റോഡില്‍ കിടന്ന ഇവരുെട ദേഹത്തൂടെ പിന്നാലെ എത്തിയ കാര്‍ കയറി ഇറങ്ങി. ഈ കാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം ഇടിച്ചുതെറിപ്പിച്ച കാറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കിളിയന്തറ എക്സൈസ് ചെക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bindu Ammini | ബിന്ദു അമ്മിണിയെ ആക്രമിച്ചകേസ്; ഗൂഢാലോചനയുണ്ടെന്ന വാദം ബാലിശമെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories