Found Dead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയില്‍ കിടപ്പുമുറിയില്‍ കിടന്നിരുന്നത്.
പത്തനംതിട്ട: ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45), ഭാര്യ റീന(44), മകന്‍ റീന(എട്ട്) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയില്‍ കിടപ്പുമുറിയില്‍ കിടന്നിരുന്നത്. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതാകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ റയാനെ ദത്തെടുക്കുകയായിരുന്നു. കഴിഞ്ഞജദിവസങ്ങളില്‍ സോണിയയെയും കുടുംബത്തെയും പുറത്തുകാണാത്തിനാല്‍ ഒരു ബന്ധു അന്വേഷിച്ചെത്തുകയായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. വിദേശത്ത് വെച്ച് ചിലര്‍ സോണിയെ സാമ്പത്തികമായി കബളിപ്പിച്ചു. അടുത്തിടെ പരുമലയിലെ ആശുപത്രിയില്‍ സോണി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Girl Death | ആറാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറയില്‍ പതിനൊന്ന് കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണയാണ് മരിച്ചത്. കട്ടിപ്പാറ നസ്‌റത്ത് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പിതാവ് വിനോദും മാതാവ് ബൗഷയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
advertisement
സഹോദരങ്ങളായ വിനായകും വൈഗയുമാണ് വീട്ടിലുണ്ടായിരുന്നത്. പഠിക്കുന്നതിനിടെ മുറിക്കുള്ളിലേക്ക് പോയ വൈഷ്ണ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിതാവ് സ്ഥലത്തെത്തി ജനല്‍ ചില്ല് തകര്‍ത്ത് നോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് വഷ്ണയെ താഴെ ഇറക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിവരം അറിഞ്ഞ് താമരശ്ശേരി ഡി വൈ എസ് പി, അഷ്‌റഫ് തെങ്ങലകണ്ടിയില്‍, ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ആശുപത്രിയിലെത്തി. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2022 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Found Dead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കം