TRENDING:

കുട്ടികൾ കളിക്കുന്നതിനിടെ പന്ത് പൊലീസ് വാഹനത്തിൽ തട്ടി, 'ഫുട്ബോൾ' കസ്റ്റഡിയിൽ

Last Updated:

കളിക്കുന്നതിനിടെ വാഹനത്തിൽ ഫുട്ബോൾ തട്ടിയതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയർക്കുകയും ഫുട്ബോൾ വാഹനത്തിൽ എടുത്തിട്ട് കൊണ്ടുപോകുകയുമായിരുന്നുവെന്നാണ് പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കുട്ടികൾ കളിക്കുന്നതിനിടെ ഫുട്ബോൾ വാഹനത്തിൽ തട്ടിയെന്ന് പറഞ്ഞ് പൊലീസ് പന്ത് പിടിച്ചെടുത്തതായി പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോ​ഗ്യ കേന്ദ്രത്തിന് സമീപമുള്ള ​ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. പൊലീസും കുട്ടികളും തമ്മിലുള്ള വാക്കു തകർത്തിന്റെ വീഡിയോയും പുറത്തു വന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നത്. ​വാ​ഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ​ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു. വാഹനം മാറ്റണമെന്നും പന്ത് കൊള്ളുമെന്നും പൊലീസിനോട് പറഞ്ഞതായി കുട്ടികൾ വ്യക്തമാക്കുന്നു. എന്നാൽ പൊലീസ് അതിനു തയാറായില്ല.

Also Read- ഉമ്മൻചാണ്ടി അനുസ്മരണം; മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത മൈക്ക് കേസ് അവസാനിപ്പിച്ചു

അതിനിടെ പന്ത് പൊലീസ് വാഹനത്തിൽ കൊണ്ടു. ഇതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയർത്തു. പിന്നാലെ ഫുട്ബോൾ ജീപ്പിലിട്ട് പൊലീസ് കൊണ്ടുപോയി. പന്ത് തിരിച്ചു തരാൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ പന്തുമായി പൊലീസ് പോയെന്നാണ് പരാതി.

advertisement

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനത്തിൽ അവിടെയെത്തി. വാഹനം മാറ്റണമെന്നും അല്ലെങ്കിൽ പന്തു കൊള്ളുമെന്നും പറഞ്ഞെങ്കിലും പൊലീസ് തയാറായില്ലെന്ന് കുട്ടികൾ പറയുന്നു.

Also Read- മൈക്കും ആംപ്ലിഫയറും കേബിളും ഉടമയ്ക്ക് തിരികെ നൽകി; പൊലീസ് നടപടി കേസ് വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

കളിക്കുന്നതിനിടെ വാഹനത്തിൽ ഫുട്ബോൾ തട്ടിയതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയർക്കുകയും ഫുട്ബോൾ വാഹനത്തിൽ എടുത്തിട്ട് കൊണ്ടുപോകുകയുമായിരുന്നു. പന്ത് തിരികെ നൽകാൻ കുട്ടികൾ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ തയാറായില്ലെന്നാണ് പരാതി.

advertisement

അതേസമയം ലഹരിക്കേസിൽ നേരത്തെ പ്രതിയായ യുവാവും ​ഗ്രൗണ്ടിലുണ്ടായിരുന്നു. ഇയാൾ മനപൂർവം പന്ത് വാഹനത്തിലേക്ക് അടിച്ചതാണെന്ന് പൊലീസ് പറയുന്നു. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനു പൊലീസ് എതിരല്ല. സ്റ്റേഷനിൽ വന്ന് കുട്ടികൾക്ക് എപ്പോൾ വേണെമെങ്കിലും പന്ത് കൈപ്പറ്റാമെന്നും പൊലീസ് വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസ്സപ്പെട്ടതിന് മൈക്കും കേബിളും ആംപ്ലിഫയറും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ വിവാദമായിരുന്നു. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം. എന്നാൽ വിവാദമായതോടെ കേസെടുക്കേണ്ടതില്ലെന്നും തുടർ നടപടി വേണ്ടെന്നും മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുട്ടികൾ കളിക്കുന്നതിനിടെ പന്ത് പൊലീസ് വാഹനത്തിൽ തട്ടി, 'ഫുട്ബോൾ' കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories