advertisement

ഉമ്മൻചാണ്ടി അനുസ്മരണം; മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത മൈക്ക് കേസ് അവസാനിപ്പിച്ചു

Last Updated:

കേസിൽ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു

ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നു
ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാറല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ആള്‍തിരക്കിനിടയില്‍ വയര്‍ വലിഞ്ഞ് ശബ്ദം കൂടിയതാവാം ഹൗളിങിന് കാരണമെന്നും തുടര്‍നടപടികള്‍ക്ക് സാധ്യതകളില്ലെന്നും കന്റോണ്‍മെന്റ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് മൈക്കിന്റെ ശബ്ദം ഉയർന്നത്. സാങ്കേതിക പിഴവെന്നാണ് വിലയിരുത്തൽ. കേസിൽ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. സദസ്സിൽ നിന്ന് മുദ്രാവാക്യം വിളി ഉയർന്നതും അതേസമയം തന്നെ മൈക്കിന്റെ ശബ്ദം ഉയർന്നതും സംശയത്തിന് ഇട നൽകിയിരുന്നു.
Also Read- മൈക്കും ആംപ്ലിഫയറും കേബിളും ഉടമയ്ക്ക് തിരികെ നൽകി; പൊലീസ് നടപടി കേസ് വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ
എന്നാൽ ആൾക്കൂട്ട ബഹളത്തിനിടെ കൺസോളിലേക്ക് ബാഗ് വീണതാണ് തകരാറിന് കാരണമെന്ന് മൈക്ക് സെറ്റ് ഉടമ വ്യക്തമാക്കിയിരുന്നു. മൈക്ക് സെറ്റും ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഉടമ രഞ്ജിത്തിന് വിട്ടുകൊടുത്തു.
advertisement
Also Read- ‘ഉമ്മ‍ൻചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കോൺഗ്രസ് അപമാനിച്ചു’; പി കെ ശ്രീമതി
കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പൊലീസ് കേസെടുത്തത്. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിന്റെ ശബ്ദം ഉയരുകയായിരുന്നു. മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്ന് ഉടമ വ്യക്തമാക്കിയിരുന്നു. വലിയ തിരക്കില്‍ ആളുകളുടെ കൈ തട്ടിയതിനെത്തുടര്‍ന്നായിരുന്നു മൈക്ക് ഹൗളിങ് സംഭവിച്ചതെന്നായിരുന്നു ഉടമയുടെ വാദം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻചാണ്ടി അനുസ്മരണം; മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത മൈക്ക് കേസ് അവസാനിപ്പിച്ചു
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement