മൈക്കും ആംപ്ലിഫയറും കേബിളും ഉടമയ്ക്ക് തിരികെ നൽകി; പൊലീസ് നടപടി കേസ് വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ
- Published by:Rajesh V
- news18-malayalam
Last Updated:
തുടർ നടപടി ഉണ്ടാകില്ലെന്നും ഉടമയ്ക്ക് പൊലീസ് ഉറപ്പ് നൽകി
തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെ മൈക്കും ആംപ്ലിഫയറും കേബിളും തിരിച്ചുനൽകി പൊലീസ്. തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാൽ മാത്രം മതിയെന്നാണ് നിർദേശം. മൈക്ക് പരിശോധന രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇതോടെ കസ്റ്റഡിയിലെടുത്ത മൈക്ക് സെറ്റ് ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു. തുടർ നടപടി ഉണ്ടാകില്ലെന്നും ഉടമയ്ക്ക് പൊലീസ് ഉറപ്പ് നൽകി.
എസ് വി സൗണ്ട്സ് ഉടമ രഞ്ജിത്തിനാണ് മുഴുവൻ ഉപകരണങ്ങളും കന്റോൺമെന്റ് പൊലീസ് തിരികെ നൽകയത്. സൗണ്ട് എഞ്ചിനീയറുടെ സഹായത്തോടെ ആംപ്ലിഫയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പൊലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്.
advertisement
മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്ന് ഉടമ വ്യക്തമാക്കിയിരുന്നു. വലിയ തിരക്കില്‍ ആളുകളുടെ കൈ തട്ടിയതിനെത്തുടര്‍ന്നായിരുന്നു മൈക്ക് ഹൗളിങ് സംഭവിച്ചതെന്നായിരുന്നു ഉടമയുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Jul 26, 2023 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൈക്കും ആംപ്ലിഫയറും കേബിളും ഉടമയ്ക്ക് തിരികെ നൽകി; പൊലീസ് നടപടി കേസ് വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ









