TRENDING:

Popular| പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്; സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് സർക്കാർ ഹൈക്കോടതിയിൽ

Last Updated:

2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിലാണ് സിബിഐ അന്വേഷണത്തിന് വഴി തെളിഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിച്ചേക്കും. സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിക്ഷേപകരുടെ താല്‍പര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോടതിയും വ്യക്തമാക്കി.
advertisement

2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിലാണ് സിബിഐ അന്വേഷണത്തിന് വഴി തെളിഞ്ഞത്. കേസ് സിബിഐയ്ക്ക് വിടാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

പൊലീസിന്റെ അന്വേഷണം മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. 500ലധികം രേഖകള്‍ പിടിച്ചെടുത്തു. കമ്പനിയുടെ കോന്നിയിലെ പ്രധാന ഓഫീസ് അടച്ച് പൂട്ടി സീല്‍ ചെയ്തു. 3600 പരാതികളാണ് ഇതുവരെ ലഭിച്ചത്- സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്രയധികം പരാതികള്‍ ലഭിച്ചിട്ടും എന്തുകൊണ്ടാണ് വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

advertisement

നിക്ഷേപ തട്ടിപ്പിലൂടെ ലഭിച്ച പണം ഓസ്‌ട്രേലിയ, ദുബായ് എന്നിവിടങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. മാത്രമല്ല കേരളത്തിന് പുറത്ത്  ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ പരാതികളുടെ എണ്ണവും കൂടും. ഇതോടെ പൊലീസിന്റെ അന്വേഷണത്തിന് പരിമിതികളും ഉണ്ടാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യമാണ് നിക്ഷേപകരും മുന്നോട്ട് വെച്ചിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Popular| പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്; സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് സർക്കാർ ഹൈക്കോടതിയിൽ
Open in App
Home
Video
Impact Shorts
Web Stories