സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും; ശുപാര്‍ശ ചെയ്ത് പൊതുഭരണ വകുപ്പ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചയും അവധി നൽകിയത്.
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ ശുപാർശ ചെയ്ത് പൊതുഭരണ വകുപ്പ്. ഇരുപത്തിരണ്ടാം തീയതി മുതൽ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ഓഫീസുകള്‍ പൂർണ്ണതോതിൽ പ്രവർത്തിച്ച് തുടങ്ങണമെന്നുമാണ് നിർദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ അത് സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നാണ് സൂചന.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചയും അവധി നൽകിയത്. നിലവിൽ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേർ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക് ഡൗൺ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഏതാണ്ട് എല്ലാ മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന് നിലപാട് പൊതുഭരണ വകുപ്പ് സ്വീകരിച്ചത്.
advertisement
പൊതുഗതാഗതം പൂർണ്ണതോതിൽ പുനഃരാരംഭിച്ചിട്ടില്ലാത്തതിനാൽ ജില്ല വിട്ട് ദൂരയാത്ര ചെയ്തു വരുന്നവർക്ക് ഇളവ് തുടർന്നേക്കും. അവർ അതത് ജില്ലാ കളക്ടർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്ത ശേഷം അതത് സ്ഥലങ്ങളിൽ ജോലി തുടരണം. പൊതുഗതാഗതം സാധാരണ നിലയിലാവുന്ന മുറയ്ക്ക് ഓഫീസിലെത്തണമെന്നാണ് നിർദേശം. ഓഫീസുകളുടെ പ്രവർത്തനം നിയന്ത്രണങ്ങൾക്ക് നടുവിൽ തുടരുന്നതിനാൽ വികസന പദ്ധതികളെ സാരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലുകളുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പൊതുഭരണവകുപ്പിന്‍റെ നീക്കമെന്നാണ് കരുതപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും; ശുപാര്‍ശ ചെയ്ത് പൊതുഭരണ വകുപ്പ്


