TRENDING:

'തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാകില്ല'; ചാനൽ ചർച്ചക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി ചിത്തരഞ്ജൻ എംഎൽഎ

Last Updated:

''ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. മേലിൽ ഇത് അവർത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവർത്തിക്കരുതെന്നും ഞാൻ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചത് വിവാദമായതോടെ ഖേദപ്രകടനവുമായി ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്‍. ചാനൽ ചര്‍ച്ചയ്ക്കിടെ ആയിരുന്നു എംഎല്‍എ കൈയിലിരുന്ന മാസ്ക് ഉപയോഗിച്ച് മുഖം തുടച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് എംഎല്‍എ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. തെറ്റ് പറ്റിപ്പോയെന്നും ഇത്തരം വീഴ്ച ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. വീഡിയോ വൈറലാവുകയും വിമർശനം ഉയരുകയും ചെയ്തതിനെ തുടർന്നാണ് എംഎൽഎയുടെ ഖേദ പ്രകടനം.
News18 Malayalam
News18 Malayalam
advertisement

Also Read- വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ കൃത്രിമ പല്ല് വിഴുങ്ങി; ചെന്നൈ സ്വദേശിനിക്ക് ദാരുണാന്ത്യം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നിർവ്യാജം ഖേദിക്കുന്നു..

ബഹുമാന്യരേ,

കഴിഞ്ഞദിവസം മീഡിയവൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുന്ന വേളയിൽ മാസ്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാൻ അന്ന് വെച്ചിരുന്നത് ഡബിൾ സർജിക്കൽ മാസ്ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം മീഡിയാവൺ സ്റ്റുഡിയോയിലായിരുന്നു ചാനൽ ചർച്ചയ്ക്ക് എത്തേണ്ടിയിരുന്നത്. ട്രെയിൻ വൈകിയത് മൂലം ചർച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് ഞാൻ ചർച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയിൽ നടന്നപ്പോൾ വിയർത്തു. ചർച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുൻപിൽ ഇരുന്നപ്പോൾ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്റെ ബാഗിൽ ടവ്വൽ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന N95 വെള്ള മാസ്ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചത്. എന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നൽകാൻ ഇടയാക്കിയതിൽ എനിക്ക് ഖേദമുണ്ട്. എന്നിൽ നിന്നും ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. മേലിൽ ഇത് അവർത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവർത്തിക്കരുതെന്നും ഞാൻ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- തെലങ്കാനയാണ് അനുയോജ്യമെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടേ, ടി പി ആർ കുറയാതെ കേരളത്തിൽ അനുമതിയില്ല; മന്ത്രി സജി ചെറിയാൻ

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാകില്ല'; ചാനൽ ചർച്ചക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി ചിത്തരഞ്ജൻ എംഎൽഎ
Open in App
Home
Video
Impact Shorts
Web Stories