നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ കൃത്രിമ പല്ല് വിഴുങ്ങി; ചെന്നൈ സ്വദേശിനിക്ക് ദാരുണാന്ത്യം

  വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ കൃത്രിമ പല്ല് വിഴുങ്ങി; ചെന്നൈ സ്വദേശിനിക്ക് ദാരുണാന്ത്യം

  വെള്ളം കുടിക്കുന്നതിനിടയിൽ രാജലക്ഷ്മി അബദ്ധവശാൽ മൂന്ന് കൃത്രിമ പല്ലുകൾ വിഴുങ്ങുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അർച്ചന. ആർ

   ചെന്നൈ: വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ കൃത്രിമ പല്ല് വിഴുങ്ങിയ 43കാരി മരിച്ചു. ചെന്നൈയിലെ വലസരവക്കത്തിനടുത്തുള്ള രാമപുരം സ്വദേശി സുരേഷിന്റെ ഭാര്യ എസ് രാജലക്ഷ്മി (43) ആണ് മരിച്ചത്. വെള്ളം കുടിക്കുന്നതിനിടയിൽ അബദ്ധത്തിൽ കൃത്രിമ പല്ല് വിഴുങ്ങുകയായിരുന്നു. പല്ലിന്റെ ചില പ്രശ്‌നങ്ങൾ കാരണം പോറൂർ പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവർ മൂന്ന് പുതിയ കൃത്രിമ പല്ലുകൾ വച്ചിരുന്നു.

   എന്നാൽ വെള്ളം കുടിക്കുന്നതിനിടയിൽ രാജലക്ഷ്മി അബദ്ധവശാൽ മൂന്ന് കൃത്രിമ പല്ലുകൾ വിഴുങ്ങുകയായിരുന്നു. തുടർന്ന് ഛർദ്ദിയും ഓക്കാനം അനുഭവപ്പെട്ടു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ പരിശോധിച്ചെങ്കിലും സ്കാനിംഗ് റിപ്പോർട്ടിൽ ഒന്നും കാണാത്തതിനെ തുടർന്ന് രാജലക്ഷ്മിയെ ഡിസ്ചാർജ് ചെയ്തു.

   എന്നാൽ, അടുത്ത ദിവസം വീട്ടിൽ ബോധരഹിതയായി വീണ രാജലക്ഷ്മിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. റോയല നഗർ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

   Also Read- തെലങ്കാനയാണ് അനുയോജ്യമെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടേ, ടി പി ആർ കുറയാതെ കേരളത്തിൽ അനുമതിയില്ല; മന്ത്രി സജി ചെറിയാൻ

   മരണകാരണം അന്വേഷിക്കുന്നതിനായി സെക്ഷൻ 174 (അസ്വാഭാവിക മരണം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൃത്രിമ പല്ല് വിഴുങ്ങിയാൽ അത് മനുഷ്യ ശരീരത്തിനുള്ളിലെ ശ്വാസ നാളത്തിൽ കുടുങ്ങിയാൽ മാത്രമേ അപകടകരമാകുകയുള്ളൂവെന്ന് ഓറൽ പാത്തോളജിസ്റ്റുകൾ വ്യക്തമാക്കി. കാരണം ഇവ ശ്വാസനാളത്തിലെ അതിലോലമായ കോശങ്ങൾ തകരാറിലാക്കുകയും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും.

   വായിൽ അധികമായി ഉണ്ടായിരുന്ന 82 പല്ലുകൾ നീക്കം ചെയ്ത ബീഹാറിൽ നിന്നുള്ള കൗമാരക്കാരന്റെ വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് പല്ലുകൾ നീക്കം ചെയ്തത്. ഒരു സാധാരണ മനുഷ്യന്റെ വായിൽ 32 പല്ലുകളാണ് ഉണ്ടാവുക. എന്നാൽ, താടിയെല്ലിനെ ബാധിച്ച ഒരു അപൂർവ ട്യൂമർ ആണ് 17 വയസുകാരനായ നിതീഷ് കുമാറിന്റെ വായിൽ അധികമായി അനേകം പല്ലുകൾ വളരാൻ കാരണമായത്.

   ബീഹാറിലെ ആറ ജില്ല സ്വദേശിയായ നിതീഷ് കുമാർ കഴിഞ്ഞ അഞ്ച് വർഷമായി 'കോംപ്ലക്സ് ഓഡന്റോമ' എന്ന അപൂർവ രോഗാവസ്ഥയെ നേരിടുകയായിരുന്നു. താടിയെല്ലിനെ ബാധിക്കുന്ന അത്യപൂർവവും സങ്കീർണവുമായ ഒരു രോഗാവസ്ഥയാണ് ഇത്. ശരിയായ ചികിത്സയുടെ അഭാവം മൂലം കഴിഞ്ഞ വർഷങ്ങളിൽ നിതീഷിന്റെ ആരോഗ്യസ്ഥിതി വഷളാകാൻ തുടങ്ങി. അൽപ്പം ആശ്വാസം തേടിക്കൊണ്ട് ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തിലായിരുന്നു ഈ കൗമാരക്കാരൻ. ഒടുവിൽ പാട്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്താൻ കഴിഞ്ഞതാണ് നിതീഷിനെ തുണച്ചത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡെന്റൽ വിഭാഗത്തിലെ ഡോ. പ്രിയങ്ക സിങ്, ഡോ. ജാവേദ് ഇഖ്ബാൽ എന്നീ പരിചയസമ്പന്നരായ ഡോക്റ്റർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
   First published:
   )}