TRENDING:

അൻവറിനെ തള്ളാനാകില്ല, സ്വാധീനം തെളിയിച്ചു; അടച്ച വാതില്‍ തുറക്കാന്‍ പ്രയാസമില്ലെന്ന് സണ്ണി ജോസഫ്

Last Updated:

ഇത്ര വോട്ട് നേടുന്നയാളെ തള്ളാൻ സാധിക്കില്ലെന്ന് സണ്ണി ജോസഫ്

advertisement
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത നിലപാടുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂർ മണ്ഡലത്തിൽ മെച്ചപ്പെട്ട വോട്ട് നിലനിർത്തുന്ന പി വി അൻവറിനെ തള്ളാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.
News18
News18
advertisement

നിലമ്പൂർ മണ്ഡലത്തിൽ അൻവർ ഘടകം ആയെന്നും ജനങ്ങൾക്കിടയിൽ സ്വാധീനം തെളിയിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്ര വോട്ട് നേടുന്നയാളെ തള്ളാൻ സാധിക്കില്ല. അടച്ച വാതിൽ തുറക്കാൻ പ്രയാസമില്ലെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

ALSO READ:Nilambur By Election Result LIVE: ഷൗക്കത്ത് - 44,293, സ്വരാജ്- 37,077, അൻവര്‍- 12,764

ഇതിനിടെ യുഡിഎഫ് കേന്ദ്രങ്ങളെ ആവേശത്തിലാക്കി ആര്യാടൻ ഷൗക്കത്ത് മെച്ചപ്പെട്ട ലീഡ് നിലനിർത്തി മുന്നേറുകയാണ്. എൽഡിഎഫിന്റെ കോട്ടകളിൽ അടക്കം യുഡിഎഫ് മികച്ച വോട്ട് നേടാനായി. വോട്ടെണ്ണൽ തുടക്കം മുതൽ ഷൗക്കത്ത് തന്നെ മുന്നിട്ടുനിൽക്കുന്നു. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Summary: KPCC President Sunny Joseph took an unexpected stand as the counting of votes for the Nilambur by-election progresses. He said that PV Anwar, who is maintaining a good vote share in the Nilambur constituency, cannot be rejected. Sunny Joseph said that Anwar has become a factor in the Nilambur constituency and has proven his influence among the people.)

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അൻവറിനെ തള്ളാനാകില്ല, സ്വാധീനം തെളിയിച്ചു; അടച്ച വാതില്‍ തുറക്കാന്‍ പ്രയാസമില്ലെന്ന് സണ്ണി ജോസഫ്
Open in App
Home
Video
Impact Shorts
Web Stories