TRENDING:

അറിയുമോ? കേരളത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ച ഈ ഭാഗ്യവാനെ?

Last Updated:

"ഇനി കടങ്ങൾ തീർക്കണം, ഒരു വീട് വെക്കണം... സന്തോഷത്തോടെ ജീവിക്കണം "... ഇതൊക്കെയാണ് രാജന്റെ ആഗ്രഹങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: എന്നെങ്കിലും ഒരു ലോട്ടറി അടിക്കുമെന്ന് രാജന് ഉറപ്പുണ്ടായിരുന്നു. എന്നാൽ 12 കോടിയുടെ ലോട്ടറി അടിച്ചെന്നറിഞ്ഞപ്പോൾ കൂലിപ്പണിക്കാരനായ രാജൻ ശരിക്കും ഞെട്ടി.
advertisement

കണ്ണൂർ ജില്ലയിലെ മാലൂർ പുരളിമല കുറിച്യ കോളനിയിലെ  പൊരുന്നൻ രാജൻ അങ്ങനെ ദുരിതങ്ങളോടും കഷ്ടപ്പാടുകളോടും ഗുഡ്ബൈ പറയുകയാണ്.

സംസ്ഥാന സർക്കാരിൻറെ ക്രിസ്മസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഏറ്റവും അർഹമായ കൈകളിലാണ് ഇത്തവണ എത്തിയത്.

ALSO READ: ക്രിസ്മസ് ബമ്പർ: 12 കോടിയുടെ സമ്മാനം വയനാട് സ്വദേശിക്ക്; ആരാണ് ആ ഭാഗ്യശാലി?

ബാങ്കിൽ നിന്ന് കടമെടുത്ത അഞ്ചുലക്ഷം രൂപ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്നു രാജൻ. ഭാര്യ രജനിയുടെ ആഭരണങ്ങളും പണയത്തിലാണ്. സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് കുടുംബം നട്ടം തിരിഞ്ഞ് നിൽക്കുമ്പോഴാണ് ഭാഗ്യദേവത ഇരുകയ്യും നീട്ടി അനുഗ്രഹിച്ചത്.

advertisement

"ഇനി കടങ്ങൾ തീർക്കണം, ഒരു വീട് വെക്കണം... സന്തോഷത്തോടെ ജീവിക്കണം ", കോടീശ്വരൻ തന്റെ ചെറിയ ആഗ്രഹങ്ങൾ ന്യൂസ് 18 എന്നോട് പറഞ്ഞു. രാജൻ എന്നെങ്കിലും ഒരു കോടീശ്വരൻ ആകുമെന്ന് ഭാര്യ രജനിയോ മക്കളോ പ്രതീക്ഷിച്ചിരുന്നില്ല. വാർത്ത ഉൾക്കൊള്ളാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഇവർ പറയുന്നു.

മകൻ റിഗിൽ ഡിഗ്രി പൂർത്തിയാക്കിയെങ്കിലും ഉപജീവനത്തിനായി കൂലിപ്പണി എടുക്കുന്നു. മുത്ത മകൾ ആതിരയുടെ വിവാഹം കഴിഞ്ഞു. ഇളയവൾ അക്ഷര പ്ലസ് ടു വിദ്യാർഥിനിയാണ്.

സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലം ഉള്ള ആളാണ് രാജൻ. മുൻപ് 1000 വും, 2000 വും ഒക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ST 269609 എന്ന ടിക്കറ്റിനാണ് ഇത്തവണ സമ്മാനം. ടിക്കറ്റ് കണ്ണൂർ കേരള ബാങ്കിൽ നിക്ഷേപിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അറിയുമോ? കേരളത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ച ഈ ഭാഗ്യവാനെ?
Open in App
Home
Video
Impact Shorts
Web Stories