ഇന്റർഫേസ് /വാർത്ത /Money / ക്രിസ്മസ് ബമ്പർ: 12 കോടിയുടെ സമ്മാനം വയനാട് സ്വദേശിക്ക്; ആരാണ് ആ ഭാഗ്യശാലി?

ക്രിസ്മസ് ബമ്പർ: 12 കോടിയുടെ സമ്മാനം വയനാട് സ്വദേശിക്ക്; ആരാണ് ആ ഭാഗ്യശാലി?

Lottery

Lottery

ഒന്നാം സമ്മാനം ലഭിച്ചത് വയനാട്ടിൽ വിറ്റ എസ്.ടി 269609 എന്ന ടിക്കറ്റിനാണ്

  • Share this:

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം ലഭിച്ചത് വയനാട്ടിൽ വിറ്റ എസ്.ടി 269609 എന്ന ടിക്കറ്റിനാണ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. മാനന്തവാടിയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് സൂചന. അതേസമയം ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

തിരുവനന്തപുരം ഗോർക്കി ഭവനിലാണ് ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ(50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം പത്തുപേർക്ക്, നാലാം സമ്മാനം ഒരു കോടി(അഞ്ച് ലക്ഷം വീതം 20 പേർക്ക്). അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപയാണ്(ഓരോ സീരീസിലെയും അവസാന അഞ്ചക്കത്തിന്).

മുപ്പത്തി ആറ് ലക്ഷത്തി എൺപത്തി അയ്യായിരം ടിക്കറ്റുകളാണ് ഇത്തവണത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പറിനായി അച്ചടിച്ചത്. ഇതിൽ മൂന്നുലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കി ഉണ്ടെന്ന് പബ്ലിസിറ്റി ഓഫീസർ അറിയിച്ചു.

First published:

Tags: Bumper Lottery Draw, Christmas bumper lottery, Kerala Lottery