കർശനമാക്കി ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് 144 പ്രഖ്യാപിക്കാൻ അനുമതി.
ഏപ്രിൽ 30 വരെയാണ് നിയന്ത്രണങ്ങൾ. പുതിയ ഉത്തരവിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ
വിശദാംശങ്ങളും ഉണ്ട്.
ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ്; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസലേഷനിൽ
പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെയാണ്. വിവാഹം ഉൾപ്പെടെ അടച്ചിട്ട ഹാളുകളിൽ നടക്കുന്ന ചടങ്ങുകളിൽ പരമാവധി 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. തുറസ്സായ സ്ഥലങ്ങളിൽ ആണെങ്കിൽ 200 പേർ വരെയാകാം. നിശ്ചിത പരിധിയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർ ടി പി സി ആർ
advertisement
നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർക്കും പങ്കെടുക്കാം.
വിവാഹം കൂടാതെ മരണാനന്തര ചടങ്ങ്, സാംസ്കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമായിരിക്കും. രണ്ടു മണിക്കൂറിനുള്ളിൽ ചടങ്ങുകളും പരിപാടികളും അവസാനിപ്പിക്കണം. പരിപാടികളിലും ചടങ്ങുകളിലും ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കണം. പകരം പാഴ്സലായി ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം.
IPL 2021, KKR vs MI | വിജയം പിടിച്ചുവാങ്ങി മുംബൈ ഇന്ത്യൻസ്: ജയം പത്ത് റൺസിന്
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞദിവസം 7515 പേര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. എറണാകുളം - 1162, കോഴിക്കോട് - 867, തൃശൂര്‍ - 690, മലപ്പുറം - 633, കോട്ടയം - 629, തിരുവനന്തപുരം - 579, കണ്ണൂര്‍ - 503, ആലപ്പുഴ - 456, കൊല്ലം - 448, കാസര്‍ഗോഡ് - 430, പാലക്കാട് - 348, പത്തനംതിട്ട - 312, ഇടുക്കി - 259, വയനാട് - 199 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
യു കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,87,699 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4814 ആയി.
