TRENDING:

ലോകകപ്പിൽ തൻ്റെ ​പ്രകടനത്തിന് പിന്നാലെ ജീവനക്കാർക്ക് സമ്മാനം നൽകിയ കടയുടമയെ കണ്ട് സഞ്ജു സാംസൺ

Last Updated:

കോട്ടയം പാമ്പാടി സ്വദേശിയായ നിഥിനെ കാണാനാണ് സഞ്ജു എത്തിയത്. ഒന്നര മണിക്കൂറോളം നിഥിനുമായി സമയം ചെലവഴിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാേട്ടയം: 20-20 ലോകകപ്പിലെ സഞ്ജു സാംസണിന്റെ ​ഗംഭീര ബാറ്റിം​ങിന്റെ സന്തോഷത്തിൽ തന്റെ ജീവനക്കാർക്ക് 3500 രൂപ സമ്മാനമായി നൽകിയ കടയുടമയെ സന്ദർശിച്ച് സഞ്ജു സാംസൺ. കോട്ടയം പാമ്പാടി സ്വദേശിയായ നിഥിനെ കാണാനാണ് സഞ്ജു എത്തിയത്. ഒന്നര മണിക്കൂറോളം നിഥിനുമായി സമയം ചെലവഴിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്.
News18
News18
advertisement

നിഥിന്റെയൊപ്പം ഭക്ഷണം കഴിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്തെന്ന് നിഥിൻ പ്രതികരിച്ചു. താനൊന്നും ആ​ഗ്രഹിച്ച് ചെയ്തതല്ല, ഹൃദയം കൊണ്ട് ചെയ്ത കാര്യമാണിത്. അദ്ദേഹം കാണാൻ എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും നിഥിൻ പറഞ്ഞു.

ലോകകപ്പ് മത്സരം നടക്കുന്ന രാത്രിയിൽ സഞ്ജുവിന്റെ ​ഗംഭീരപ്രകടനത്തിന് പിന്നാലെ ​ജീവനക്കാരുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെയാണ് സമ്മാനം നൽകുന്ന കാര്യം നിഥിൻ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്റെ ടെക്സ്റ്റൈൽ ഷോപ്പിലെ ഓരോരുത്തർക്കും 3,500 രൂപ വീതം നൽകുകയും ചെയ്തു. 3,500 രൂപ വീതം 63 പേർക്കാണ് നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ‌ വലിയ തോതിൽ പ്രചരിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരിക്കലും അദ്ദേഹം വന്ന് കാണുമെന്ന് വിചാരിച്ചിരുന്നില്ല. അദ്ദേഹം ഇന്ത്യൻ ടീമിൽ വരണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചിരുന്നെന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടെന്നും നിഥിൻ പ്രതികരിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോകകപ്പിൽ തൻ്റെ ​പ്രകടനത്തിന് പിന്നാലെ ജീവനക്കാർക്ക് സമ്മാനം നൽകിയ കടയുടമയെ കണ്ട് സഞ്ജു സാംസൺ
Open in App
Home
Video
Impact Shorts
Web Stories