ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്‍മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്, കെ.എസ്.യു സിന്ദാബാദ് എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
advertisement
"28 വര്‍ഷമായി കെപിസിസി ഭാരവാഹിയാണ്. എന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നത്. എന്റെ നേതാവിന്റെ ഓഫീസിലെ ഒരാള്‍ അവന് വേണ്ടപ്പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയത്. ഇതിനുള്ള പ്രതിവിധി പിന്നീടുണ്ടാകും. ഞാന്‍ കോണ്‍ഗ്രസല്ലെന്ന് പറയാന്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരുമില്ല"- അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിലും അതേ സ്ഥാനാർഥികൾ; മാറ്റം മുന്നണിയിൽ മാത്രം
തിരുവനന്തപുരം: ഒരേ സ്ഥാനാർഥികൾ തന്നെ തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ വീണ്ടും സ്ഥാനാർഥികളാകുന്നത് സാധാരണമാണെങ്കിലും മുൻ തെരഞ്ഞെടുപ്പിൽ രണ്ട് മുന്നിണികളിൽ ഉൾപ്പെട്ടിരുന്ന സ്ഥാനാർഥികൾ ഇത്തവണ മുന്നണി മാറിയും നിയമസഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ട്. ഇടുക്കി, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് യു.ഡി.എഫ്- എൽഡി.എഫ് സ്ഥാനാർഥികൾ മുന്നണി മാറി വീണ്ടും പോരിനിറങ്ങുന്നത്. കേരള കോൺഗ്രസ് ജോസഫ്- ജോസ് വിഭാഗം സ്ഥാനാർഥികളാണ് മുന്നണി മാറി മത്സരിക്കുന്നത്.
ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഫ്രാൻസിസ് ജോർജും തമ്മിലാണ് മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവർ തന്നെയായിരുന്നു സ്ഥാനാർഥികൾ. ഫ്രാൻസിസ് ജോർജ് യുഡിഎഫിലും റോഷി അഗസ്റ്റിൻ എൽഡിഎഫിലും. 2016-ൽ ഇത് നേരെ തിരിച്ചായിരുന്നെന്നു മാത്രം.
Also Read പോരാട്ട ചിത്രം തെളിയും; കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇന്ന്
കടുത്തുരുത്തിയിൽ മോൻസ് ജോസഫും സ്റ്റീഫൻ ജോർജുമാണ് ഈ തെരഞ്ഞെടുപ്പിലെയും സ്ഥാനാർഥികൾ. ഇരുവരും തമ്മിൽ നാലാം തവണയാണ് മത്സരിക്കുന്നത്. 2001, 2006 തെരഞ്ഞെടുപ്പിൽ മോൻസ് എൽഡിഎഫിലും സ്റ്റീഫൻ യുഡിഎഫിലും സ്ഥാനാർഥികളായിരുന്നു. എന്നാൽ 2011ൽ മോൻസ് യുഡിഎഫിനു വേണ്ടിയും സ്റ്റീഫൻ എൽഡിഎഫിനു വേണ്ടിയുമാണ് മത്സരിക്കുന്നത്.
Also Read നേമത്തെ 'ശക്തൻ' കെ.മുരളീധരനോ? ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
പാലായിലും കടുത്തുരുത്തിക്കും ഇടുക്കിക്കും സമാനമായ മത്സരമാണ് നടക്കുന്നത്. ഇവിടെ മുന്നണി മാറ്റം ഉണ്ടെങ്കിലും പഴയ സ്ഥാനാർഥികളിൽ ഒരാൾ മാത്രമെ മത്സര രംഗത്തുള്ളൂ. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.എം മാണിക്കെതിരെ ഇടതു പക്ഷം സ്ഥിരമായി രംഗത്തിറക്കിയിരുന്ന മാണി സി. കാപ്പനാണ് ഇത്തവണയും ഇവിടെ സ്ഥാനാർഥി. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി യു.ഡി.എഫിന് വേണ്ടിയാണ് ഇക്കുറി കാപ്പൻ മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. കെ.എം മാണിയുടെ അഭാവത്തിൽ മകൻ ജോസ് കെ മാണിയാണ് ഇടതു സ്ഥാനാർഥി. കെ.എം മാണിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പനിലൂടെയാണ് ഇടതു മുന്നണി പാലാ മണ്ഡലം ചുവപ്പിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ ജോസ് കെ മാണി എൽ.ഡി.എഫിലേക്കും ഇടതു പക്ഷത്ത് നിന്നും വിജയിച്ച മാണി സി കാപ്പൻ യു.ഡി.എഫിലേക്കും ചേക്കേറി.