നാട്ടികയിലെ ഇടത് സ്ഥാനാര്‍ഥി മരിച്ചെന്ന് ബിജെപി മുഖപത്രത്തില്‍ വാര്‍ത്ത; നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ

Last Updated:

നാട്ടികയിലെ സിപിഐ സ്ഥാനാര്‍ഥി സി.സി.മുകുന്ദന്‍ മരിച്ചെന്ന വാർത്തയാണ് ജന്മഭൂമിയുടെ ചരമ കോളത്തില്‍ വന്നത്.

കോഴിക്കോട്: നാട്ടിക നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ വാർത്ത. നാട്ടികയിലെ സിപിഐ സ്ഥാനാര്‍ഥി സി.സി.മുകുന്ദന്‍ മരിച്ചെന്ന വാർത്തയാണ് ജന്മഭൂമിയുടെ ചരമ കോളത്തില്‍ വന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നത്.
സംഭവത്തിൽ ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം സി.പി.ഐ ജില്ലാ നേതാക്കൾ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ചിഞ്ചു റാണിയെ വേണ്ടെന്ന് അണികൾ; ചടയമംഗലത്ത് സിപിഐയില്‍ പൊട്ടിത്തെറി
കൊല്ലം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ചടയമംഗലത്ത് സി.പി.ഐയിൽ പരസ്യ പ്രതിഷേധം. ജെ. ചിഞ്ചു റാണിയെ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ തീരുമാനമെടുത്തതിനു പിന്നാലെയാണ് പ്രതിഷേധവുമായി അണികൾ റോഡിലിറങ്ങിയത്.  ഇതിനിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാനും ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകർ നീക്കമാരംഭിച്ചിട്ടുണ്ട്. പ്രാദേശിക നേതാവായ എ. മുസ്തഫയെ മറികടന്നാണ് വനിതാ പ്രതിനിധിയെന്ന നിലയിൽ ചിഞ്ചു റാണിയെ മത്സരിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചത്.
advertisement
മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മണ്ഡലത്തിൽ സി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി. സിപിഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജെ. ചിഞ്ചുറാണിയെ എതിര്‍ക്കുന്നവരുടെ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് ചടയമംഗലത്ത് ചേരും. ഇവിടെ വെച്ച് മുസ്തഫയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം പാർട്ടി ശക്തി കേന്ദ്രത്തിലെ  വിമതരുടെ ഈ നീക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സി.പി.ഐ നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.
advertisement
നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെ ഒഴിവാക്കി  സി.സി മുകുന്ദനെ സി.പി.ഐ സ്ഥാനാർഥിയാക്കിയിരുന്നു. പറവൂരില്‍ വി.ഡി സതീശനെതിരെ എം.ടി നിക്സണും ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും മത്സരിക്കും.
വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഗീത ഗോപിക്ക് മൂന്നാം ടേം കൂടി നല്‍കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ഇത് അംഗീകരിച്ചില്ല. പകരം സി.സി മുകുന്ദനെ നിര്‍ദേശിക്കുകയായിരുന്നു. വൈക്കത്ത് രണ്ടാം ടേം മത്സരിക്കുന്ന സി.കെ ആശയും ജെ ചിഞ്ചുറാണിയും മാത്രമാണ് വനിതകളായി സി.പി.ഐ പട്ടികയിലുള്ളത്.
advertisement
സിപിഐ 25 സീറ്റിലാണ് മത്സരിക്കുന്നത്. ഇതില്‍ 21 സീറ്റില്‍ നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ജി.ആര്‍.അനില്‍ (നെടുമങ്ങാട്), പി.എസ്. സുപാല്‍ (പുനലൂര്‍), ജി.എസ്.ജയലാല്‍ (ചാത്തന്നൂര്‍), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി) വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ) തുടങ്ങിയവരാണ് സ്ഥാനാർഥികൾ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാട്ടികയിലെ ഇടത് സ്ഥാനാര്‍ഥി മരിച്ചെന്ന് ബിജെപി മുഖപത്രത്തില്‍ വാര്‍ത്ത; നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ
Next Article
advertisement
പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ; പുറത്തിറങ്ങുന്നത് ഹെൽമറ്റും കുടയും ചൂടി
പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ; പുറത്തിറങ്ങുന്നത് ഹെൽമറ്റും കുടയും ചൂടി
  • ഞൂഴൂർ നിവാസികൾ പരുന്തിന്റെ തുടർച്ചയായ ആക്രമണത്തിൽ വലയുന്നു

  • പരുന്തിനെ ഭയന്ന് ഹെൽമറ്റും കുടയും ചൂടിയാണ് പലരും വീടിന് പുറത്തിറങ്ങുന്നത്

  • വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തി

View All
advertisement