Also Read- കൂടുതൽ ചെറുകിട വൈദ്യുത പദ്ധതികൾ നടപ്പിലാക്കും: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി
മന്ത്രിമാർക്കെല്ലാം കാർ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. പതിമൂന്നാം നമ്പര്‍ കാര്‍ ഇക്കുറി തയാറായിരുന്നുവെങ്കിലും ആരും ഏറ്റെടുക്കാനില്ലായിരുന്നുവെന്നാണ് ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തത്. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നെത്തിച്ച മറ്റൊരു വാഹനമാണത്രെ പതിമൂന്നിനെ ഒഴിവാക്കാനായി ഉപയോഗിച്ചത്.
Also Read- മുഖ്യമന്ത്രി ന്യൂനപക്ഷവകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന
advertisement
ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുഖ്യമന്ത്രിക്കാണ്. രണ്ടാം നമ്പര്‍ ഘടകകക്ഷിയായ സിപിഐയുടെ മന്ത്രി കെ രാജന്. മൂന്നാം നമ്പര്‍ റോഷി അഗസ്റ്റിനും 4 എ കെ ശശീന്ദ്രനും 5 വി ശിവന്‍കുട്ടിക്കും. തോമസ് ഐസക്കിന് പകരം ധനമന്ത്രിയായി പിണറായി മന്ത്രിസഭയിലെത്തിയ കെ എന്‍ ബാലഗോപാലിന് 10ാം നമ്പര്‍. പി രാജീവ് 11, കെ രാധാകൃഷ്ണന്‍ 6, അഹമ്മദ് ദേവര്‍കോവില്‍ 7, ആന്റണി രാജു 9, വി എന്‍ വാസവന്‍ 12, പി പ്രസാദ് 15, സജി ചെറിയാൻ 16, ആർ ബിന്ദു 19, വീണ ജോർജ് 20, ചിഞ്ചുറാണി 22, മുഹമ്മദ് റിയാസ് 12 എന്നിങ്ങനെയാണ് കാർ നമ്പറുകൾ.
Also Read- പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് പി കെ കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍
അപശകുനമെന്ന് പൊതുവെ വിശ്വസിക്കുന്ന 13ാം നമ്പര്‍ കാറിന് പുറമേ മന്ത്രിമാര്‍ വാഴില്ലെന്ന അന്ധവിശ്വാസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും കഴിഞ്ഞ തവണ തോമസ് ഐസക്ക് ഔദ്യോഗിക വസതിയാക്കി. നേരത്തെ ആര്യാടന്‍ മുഹമ്മദ്, കോടിയേരി ബാലകൃഷ്ണന്‍, എം വി രാഘവൻ തുടങ്ങിയവരൊക്കെ ഇവിടെ താമസിച്ചിരുന്നു. കോടിയേരി മന്ത്രിയായിരിക്കെ മന്‍മോഹന്‍ ബംഗ്ലാവിലെ ഗേറ്റ് മാറ്റി സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു. കഴിഞ്ഞ തവണ തോമസ് ഐസക്കിനോടൊപ്പം മന്ത്രി വി എസ് സുനില്‍ കുമാറും കെ ടി ജലീലും പതിമൂന്നാം നമ്പര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു.