കൂടുതൽ ചെറുകിട വൈദ്യുത പദ്ധതികൾ നടപ്പിലാക്കും: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി

Last Updated:

ആതിരപ്പിള്ളി പദ്ധതി നല്ലതാണെങ്കിലും വിവാദം ഉള്ളതിനാൽ ആലോചനകളില്ലാതെ ഒന്നും നടപ്പിലാക്കില്ലെന്ന് കൃഷ്ണൻകുട്ടി

കഴിഞ്ഞ മന്ത്രിസഭയിൽ രണ്ടര വർഷക്കാലം മാത്രമാണ് കെ. കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നതെങ്കിലും കുറഞ്ഞ കാലയളവിൽ മികച്ച പ്രവർത്തനം നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതുകൊണ്ടു കൂടിയാണ് ഇത്തവണ വളരെ പ്രധാനപ്പെട്ട വൈദ്യുതി വകുപ്പ് കൃഷ്ണൻകുട്ടിയെ ഏൽപ്പിക്കാനുള്ള കാരണവും. വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ കെ. കൃഷ്ണൻകുട്ടി തന്റെ ആശയങ്ങൾ ന്യൂസ് 18 നുമായി പങ്കുവെച്ചു.
വിവാദ പദ്ധതികൾ നടപ്പിലാക്കുന്നതിന് പകരം ചെറിയ പദ്ധതികളിലൂടെ കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ശ്രമിയ്ക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോൾ വൈദ്യുതി പുറത്ത് നിന്നും വാങ്ങുകയാണ്. ഇതിന് പരിഹാരം കാണണം. ഇതിനായി സോളാർ, കാറ്റാടി പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകും. കടലോരങ്ങളിൽ ഉൾപ്പടെ സോളാർ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിയ്ക്കും.  പുതിയ ഡാം നിർമ്മിക്കാതെ നിലവിലുള്ള ഡാമുകളിൽ നിന്നും വൈദ്യുതോല്പാദനം സാധിക്കുമോയെന്ന് പരിശോധിയ്ക്കുമെന്നും മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു. ആതിരപ്പിള്ളി പദ്ധതി നല്ലതാണെങ്കിലും വിവാദം ഉള്ളതിനാൽ ആലോചനകളില്ലാതെ ഒന്നും നടപ്പിലാക്കില്ലെന്ന് കൃഷ്ണൻകുട്ടി വ്യക്തമാക്കി.
advertisement
എല്ലാ വീടുകളിലും വൈദ്യുതി എത്തിയ്ക്കും
നിലവിൽ വൈദ്യുതി എത്താത്ത മേഖലകളിൽ വൈദ്യുതി എത്തിയ്ക്കാൻ ശ്രമം നടത്തുമെന്ന് കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വനമേഖലയിലെ ആദിവാസി ഊരുകളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സോളാർ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർഷകർക്കും ചെറുകിട വ്യവസായികൾക്കും പരമാവധി ഇളവ് നൽകുമെന്നും മന്ത്രി പറഞ്ഞു.
advertisement
ചാർജ് വർധന വരുത്താതെ ശ്രമിയ്ക്കും
ഈ സർക്കാരിന്റെ കാലത്ത് പരമാവധി ചാർജ് വർധനവ് വരുത്താതിരിക്കാനാണ് ശ്രമിയ്ക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി പുറമേ നിന്നും വൈദ്യുതി വാങ്ങുന്നത് കുറയ്ക്കക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.
മന്ത്രിമാരും അവരുടെ വകുപ്പുകളും
പിണറായി വിജയൻ
പൊതുഭരണം
അഖിലേന്ത്യ സേവനങ്ങൾ
ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും
ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി
മലിനീകരണ നിയന്ത്രണം
ശാസ്ത്ര സ്ഥാപനങ്ങൾ
പേഴ്‌സണൽ, അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാരങ്ങൾ
advertisement
തെരഞ്ഞെടുപ്പ്
സംയോജനം
വിവരസാങ്കേതികവിദ്യ
സൈനികക്ഷേമം
ദുരിതാശ്വാസം
സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി
വിമാനത്താവളങ്ങൾ
മെട്രോ റെയിൽ
അന്തർ സംസ്ഥാന ജലഗതാഗതം
തീരദേശ ഷിപ്പിംഗും ഉൾനാടൻ ജലഗതാഗതവും
കേരള സംസ്ഥാന ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്
പ്രവാസികാര്യം
ഭവനം
വിജിലൻസ്
സിവിൽ, ക്രിമിനൽ ജസ്റ്റിസ് ഭരണം
അഗ്നിശമനരക്ഷാ സേവനങ്ങൾ
ജയിൽ
പ്രിന്റിംഗ് ആൻഡ് സ്റ്റേഷണറി
ന്യൂനപക്ഷക്ഷേമം
പ്രധാനമായ എല്ലാ നയപരമായ കാര്യങ്ങളും
മറ്റെവിടെയെങ്കിലും പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങൾ
കെ രാജൻ
ഭൂമി, സർവേയും ലാൻഡ് റെക്കോർഡുകളും, ഭൂപരിഷ്കരണം, പാർപ്പിട നിർമാണം
advertisement
റോഷി അഗസ്റ്റിൻ
ജലസേചനം, കമാൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി,  ഭൂഗർഭജല വകുപ്പ്, ജലവിതരണവും ശുചിത്വവും
കെ കൃഷ്ണൻകുട്ടി
വൈദ്യുതി, അനർട്ട്
എ കെ ശശീന്ദ്രൻ
വനം, വന്യജീവി സംരക്ഷണം
അഹമ്മദ് ദേവർകോവിൽ
തുറമുഖങ്ങൾ, മ്യൂസിയങ്ങൾ, പുരാവസ്തു, ആർക്കൈവ്സ്
ആന്റണി രാജു
റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജല ഗതാഗതം
വി അബ്ദുറഹിമാൻ
കായികം, വഖഫ് ആൻഡ് ഹജ്ജ്, പോസ്റ്റും ടെലഗ്രാഫും, റെയിൽവേ
ജി ആർ അനിൽ
ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങൾ, ലീഗൽ മെട്രോളജി
കെ എൻ ബാലഗോപാൽ
ധനകാര്യം, ദേശീയ സമ്പാദ്യം, സ്റ്റോർസ് പർച്ചേസ്, വാണിജ്യനികുതി, കാർഷിക ആദായനികുതി, ട്രഷറികൾ, ലോട്ടറികൾ, സംസ്ഥാന ഓഡിറ്റ്,കേരള സ്റ്റേറ്റ്ഫിനാൻഷ്യൽ എന്റർപ്രൈസസ്, സംസ്ഥാന ഇൻഷുറൻസ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ,  സ്റ്റാംപ്സ് ആൻഡ് സ്റ്റാംപ് ഡ്യൂട്ടീസ്
advertisement
ആർ ബിന്ദു
കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, കൂടാതെ സാങ്കേതിക സർവ്വകലാശാലകൾ), പ്രവേശന പരീക്ഷകൾ, നാഷണൽ കേഡറ്റ് കോർപ്സ്, അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), സാമൂഹ്യനീതി
ജെ ചിഞ്ചുറാണി
മൃഗസംരക്ഷണം, ക്ഷീരവികസനം, പാൽ സഹകരണ സംഘങ്ങൾ, മൃഗശാലകൾ, കേരള വെറ്ററിനറി & അനിമൽ സയൻസസ് സർവകലാശാല
എം വി ഗോവിന്ദൻ
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ - പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ഗ്രാമീണ വികസനം, നഗര ആസൂത്രണം, പ്രാദേശിക വികസന അതോറിറ്റികൾ, കില,  എക്സൈസ്
advertisement
പി എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പ്, ടൂറിസം
പി പ്രസാദ്
കൃഷി, മണ്ണ് സർവേയും മണ്ണ് സംരക്ഷണവും, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ
കെ രാധാകൃഷ്ണൻ
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യങ്ങൾ
പി രാജീവ്
നിയമം, വ്യവസായങ്ങൾ (വ്യാവസായിക സഹകരണ സംഘങ്ങൾ ഉൾപ്പെടെ), വാണിജ്യം, ഖനനവും ജിയോളജിയും, കൈത്തറി - തുണിത്തരങ്ങൾ, ഖാദി - ഗ്രാമ വ്യവസായങ്ങൾ, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
സജി ചെറിയാൻ
ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, ഫിഷറീസ് യൂണിവേഴ്സിറ്റി,  സംസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ,  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡും
യുവജനകാര്യങ്ങൾ
വി ശിവൻകുട്ടി
പൊതു വിദ്യാഭ്യാസം, സാക്ഷരതാ, തൊഴിൽ, തൊഴിൽ പരിശീലനങ്ങൾ, സ്കിൽസ് ആൻഡ് റിഹാബിലിറ്റേഷൻ,
ഫാക്ടറികളും ബോയിലറുകളും, ഇൻഷുറൻസ് മെഡിക്കൽ സേവനം വ്യാവസായിക ട്രൈബ്യൂണലുകൾ, ലേബർ കോടതികൾ
വി എൻ വാസവൻ
സഹകരണം, രജിസ്ട്രേഷൻ
വീണ ജോർജ്
ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, തദ്ദേശീയ മരുന്ന്, ആയുഷ്, മരുന്ന് നിയന്ത്രണം, വനിതാ, ശിശുക്ഷേമം
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടുതൽ ചെറുകിട വൈദ്യുത പദ്ധതികൾ നടപ്പിലാക്കും: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി
Next Article
advertisement
രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു
രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു
  • രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു.

  • ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് ട്രോമ ഐസിയുവിൽ തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

  • രാജസ്ഥാൻ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറ് അംഗ സമിതി രൂപീകരിച്ചു.

View All
advertisement