രണ്ടാം പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് പികെ കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍

Last Updated:

കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണം, പതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ എല്‍.ഡി.എഫിനെ കണ്ടുപഠിക്ക് തുടങ്ങിയവയാണ് വിമര്‍ശനം

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറിന് അഭിനന്ദനം നേർന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍. യു.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് വിമര്‍ശനം. വിമര്‍ശന കമന്റുകളൊന്നും ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല.
മിന്നുന്ന വിജയം എല്‍.ഡി.എഫിന് സമ്മാനിച്ച താങ്കളും അഭിനന്ദനമര്‍ഹിക്കുന്നു, കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണം, പതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ എല്‍.ഡി.എഫിനെ കണ്ടുപഠിക്ക് തുടങ്ങിയവയാണ് വിമര്‍ശനം. മുസ്ലിം ലീഗ് പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തവണയും ഭൂരിപക്ഷം വിമര്‍ശനങ്ങളും വന്നതെന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസവും പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശന കമന്റുകളെല്ലാം പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. പുതിയ പോസ്റ്റിന് താഴെയുള്ള വിമര്‍ശനങ്ങള്‍ പക്ഷെ ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല.
advertisement
You may also like:കോൺഗ്രസിൽ തലമുറ മാറ്റം വേണം; മാറി നിൽക്കാൻ താൻ തയ്യാറാണ്: കെ മുരളീധരൻ
ലോക്‌സഭാംഗത്വം രാജിവെച്ച് വന്നും പി.കെ കുഞ്ഞാലിക്കുട്ടിയിലുള്ള അധികാര കേന്ദ്രീകരണവുമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണമെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ വിമര്‍ശനം. പി.കെ അബ്ദുറബ്ബ് ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളും സമാനമായ വിമര്‍ശനം പരസ്യമായി ഉന്നയിച്ചിരുന്നു.
You may also like:രാജീവ് ഗാന്ധിയുടെ ചരമദിനം തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?
നേതൃമാറ്റം വേണമെന്നുള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയരുന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്നത്.
advertisement
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക്‌ അഭിനന്ദനങ്ങൾ. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകൾ നേർന്നു.
ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ Virtual ആയി ചടങ്ങ് വീക്ഷിക്കും. പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങൾ സർക്കാറിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ അധികാരമേൽക്കുന്ന സർക്കാറിന് കഴിയട്ടെ. ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളിൽ സർക്കാറിന് പൂർണ്ണ പിന്തുണ നൽകും, വിയോജിപ്പുകൾ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടാം പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് പികെ കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍
Next Article
advertisement
രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു
രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു
  • രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു.

  • ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് ട്രോമ ഐസിയുവിൽ തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

  • രാജസ്ഥാൻ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറ് അംഗ സമിതി രൂപീകരിച്ചു.

View All
advertisement