ഷംന കാസിമുമായി പ്രതി ഷെരീഫിന്റെ ഭാര്യ നിരവധി തവണ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പ് സംഘത്തിൽ വരന്‍റെ ഉമ്മ സുഹറയായി അഭിനയിച്ചത് ഷരീഫിന്‍റെ ഭാര്യയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഷംനയോടു സംസാരിച്ചത് സുഹ്‌റ എന്ന രീതിയിൽ തന്നെയായിരുന്നു.
വിവാഹ തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയെങ്കിലും ഇവർ ഒളിവിൽപോയി. പിന്നാലെയാണ് പോലീസിനെതിരായ ആരോപണവുമായി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്.
TRENDING:ടിക് ടോക്ക് ഇല്ലെങ്കിലെന്താ ടിക് ടിക് ഉണ്ടല്ലോ; പുതിയ ആപ്പുമായി മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി [NEWS]മാസ്ക് ധരിച്ചാലും ആഢംബരം ഒട്ടും കുറക്കേണ്ട; സ്വർണ മാസ്ക് ധരിച്ച് പൂനെ സ്വദേശി
advertisement
[PHOTO]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
പ്രതികൾക്കെതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിക്കുകയാണെന്നും മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതി ചേർക്കുമെന്ന് ചില പോലീസുകാർ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഹർജിയിൽ ഉന്നയിക്കുന്നു.
എന്നാൽ പോലീസ് ആരെയും ഭീഷണിപ്പെടുത്തില്ലെന്നും കുറ്റം ചെയ്യാത്തവർ ഭയക്കുന്നത് എന്തിനാണെന്നും ഐജി വിജയ്ക് സാഖറെ പ്രതികരിച്ചു. മോഡൽ അടക്കമുള്ള യുവതികളെ വഞ്ചിച്ചെന്ന പരാതികളിൽ ഒരു കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തു. മലപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഒരു ലക്ഷംരൂപയും സ്വർണ്ണവും തട്ടിയെടുത്തെന്നാണ് പരാതി. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ 9 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.